Skip to main content

കവയിത്രിയും എഴുത്തുകാരിയും. തിരുവനന്തപുരത്ത് ജനനം. പി എം ജിയിലുള്ള കുടുംബവീട്ടില്‍ ജോണ്‍ റോസ്, മേബല്‍ റോസ് എന്നീ ദമ്പതികളുടെ നാലാമത്തെ പുത്രിയായി ജനിച്ചു. സ്‌കൂള്‍ പഠനവും കോളേജ് വിദ്യാഭ്യാസവും തലസ്ഥാനത്ത് തന്നെയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ നാലാഞ്ചിറ ബഥനി കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. പതിനഞ്ച് വയസ്സ് മുതല്‍ ഇംഗ്ലീഷില്‍ കവിതകള്‍ എഴുതിത്തുടങ്ങി. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കവിതകളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വരുന്നു. 2011 ലും 2013 ലുമായി രണ്ട് ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍ þ Voice of the soul, Evergreen rhythms പ്രസിദ്ധീകരിച്ചു. അതിനെത്തുടര്‍ന്ന് 2014 ല്‍ "Dr. J C Daniel father of ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം നിരവധി പുരസ്‌കാരങ്ങള്‍ നേടി. ജെ സി ഡാനിയേലിന്റെ പുത്രന്‍ ഹാരിസ് ഡാനിയേലിന്റെ ഭാര്യാ സഹോദരിയാണ് എഴുത്തുകാരി. ഭര്‍ത്താവ് : എം ടി കുമാരദാസ് മകള്‍ : സുചിത്ര ജോണ്‍സ്. മരുമകന്‍ : ജോണ്‍സ് നീല്‍ കൊച്ചുമക്കള്‍ : ഡേവിഡ് ജോണ്‍സ്, ഡാന്‍ ജോണ്‍സ് വിലാസം : മുക്കാട്ടില്‍, ബി എല്‍ 246 കാവില്‍ ലേന്‍ ബാപ്പുജി നഗര്‍ പോങ്ങുംമൂട്, തിരുവനന്തപുരം മൊബൈല്‍ : 9495902672 E-mail : jayanthyjohn7@gmail.com