Skip to main content
നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജില്‍ ധനുവച്ചപുരത്ത് 1955 നവംബര്‍ 28 ന് ജനനം. വെള്ളായണി കാര്‍ഷിക കോളേജിലെ ജീവനക്കാരനായിരുന്ന പരേതനായ ജെ നല്ലതമ്പിയുടെയും പരേതയായ എസ് എല്‍സിയുടെയും മകന്‍. ഉദിയന്‍കുളങ്ങര എല്‍ എം എസ് എല്‍ പി എസ്, ധനുവച്ചപുരം ഹൈസ്‌കൂള്‍, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, നെയ്യാറ്റിന്‍കര ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1980 ല്‍ മലപ്പുറം ജില്ലയില്‍ ചീക്കോട് ഗവ: മാപ്പിള യു പി എസില്‍ അദ്ധ്യാപകനായി സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരിലെ പയ്യാവൂര്‍ ഗവ: യു പി എസിലും, പാപ്പിനിശ്ശേരി മാപ്പിള എല്‍ പി എസിലും സേവനം അനുഷ്ഠിച്ചു. 1990 മുതല്‍ 2009 വരെ ഹെഡ്മാസ്റ്ററായി തിരുവനന്തപുരം ജില്ലയില്‍ ബീമാപള്ളി യു പി എസ്, പാലോട് ട്രൈബല്‍ എല്‍ പി എസ്, ചെങ്കല്‍ എല്‍ പി ബി എസ്, അമരവിള ജെ ബി എസ്, ഉള്ളൂര്‍ ഗവ: യു പി എസ് എന്നിവിടങ്ങളിലും ജോലി ചെയ്തു. 2009 മുതല്‍ 2 വര്‍ഷക്കാലം അസി. സൂപ്പര്‍ ചെക്ക് ഓഫീസറായി കോഴിക്കോട്ടും തിരുവനന്തപുരം ഡി പി ഐ യിലും പ്രവര്‍ത്തിച്ചു. 2011 മാര്‍ച്ചില്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. ഇതര സേവന മേഖലകള്‍ : ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം തിരുവനന്തപുരം ജില്ലയിലും ഡി പി ഇ പി പെരുങ്കടവിള ബ്ലോക്കിലും സാക്ഷരതാ സമിതി ബീമാപള്ളി സബ്‌പ്രോജക്റ്റിലും റിസോഴ്‌സ് പേഴ്‌സണ്‍, വിദ്യാരംഗം കലാസാഹിത്യവേദി നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍, ഡി പി ഇ പി തിരുവനന്തപുരം ജില്ലാതല വാര്‍ത്താപത്രിക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, അദ്ധ്യാപക കലാസാഹിത്യ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, വിദ്യാജ്യോതി നെയ്യാറ്റിന്‍കര ഉപജില്ലാ കണ്‍വീനര്‍, ശാസ്ത്ര സാഹിത്യപരിഷത്ത് പാറശ്ശാല മേഖലാ പ്രസിഡന്റ്, നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 ല്‍ സംസ്ഥാന അദ്ധ്യാപക പ്രതിഭാ അവാര്‍ഡ്, 2007ല്‍ സംസ്ഥാന ഗുരുശ്രേഷ്ഠാ അവാര്‍ഡ്, ഝകജ യില്‍ ഏറ്റവും നല്ല ഹെഡ്മാസ്റ്റര്‍ക്കുള്ള ഉജക യുടെ പുരസ്‌കാരം , സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സ്‌കൂള്‍തല കൈയെഴുത്തു മാസികാ മത്സരത്തില്‍ സമ്മാനവും, ഏറ്റവും നല്ല സയന്‍സ് കോര്‍ണറിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ക്യാഷ് അവാര്‍ഡിനും അര്‍ഹത നേടി. ഇപ്പോള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ പടവുകള്‍ എന്ന മാസികയുടെ എഡിറ്റര്‍. ഭാര്യ : എം ഭായി (റിട്ടയേര്‍ഡ് ടീച്ചര്‍. ധനുവച്ചപുരം ഗവ: ഗേള്‍സ് എച്ച് എസ്) മക്കള്‍ : കിരണ്‍ ബാബു, അരുണിമ ബി ബി വിലാസം : 'ശരധി' പുതുവായ്‌ക്കോണം, ധനുവച്ചപുരം പി ഒ 695503, തിരു ജില്ല. e-mail : jnbabu@yahoo.com, Ph : 0471-2232464, Mob : 9496750436