അങ്കമാലിക്കടുത്ത് നായത്തോട് എന്ന ഗ്രാമത്തില്‍ കുറുപ്പന് വര്‍ഗ്ഗീസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. നായത്തോട്, നെടുമ്പാശ്ശേരി, കാലടി ശ്രീശങ്കരാകോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയശേഷം അദ്ധ്യാപനം തൊഴിലായി സ്വീകരിച്ചു. പഠനകാലം മുതല്‍ തന്നെ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. പനമ്പ് എന്ന ആദ്യനോവല്‍ ചിന്ത പ്രസിദ്ധപ്പെടുത്തി. 1987 ല്‍ ആദ്യത്തെ അബുദാബി ശക്തി അവാര്‍ഡ് കാവല്ക്കാര് എന്ന കഥയ്ക്ക് ലഭിച്ചു. തടവറയിലെ വിശുദ്ധര്‍, കണ്ണകിഊര് എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് നോവലുകള്‍. പദവിവര വിജ്ഞാനകോശം എന്ന പുസ്തകം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തി. ഗവേഷണപ്രബന്ധങ്ങളും എഴുതാറുണ്ട്.
ഭാര്യ : ലൂസി ജേക്കബ്.
മക്കള്‍ : മിലിന്മേരി, സച്ചിന്.