Skip to main content

ജാക്ക് ലണ്ടന്‍ 1876 ജനുവരിയില്‍ അമേരിക്കന്‍ ഐക്യനാടിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ചു. അമ്മ ഫ്‌ളോറ വെല്‍മാന്‍. ഫ്‌ളോ റയുടെ അമ്മ മരിക്കുകയും അച്ഛന്‍ പുനര്‍വിവാഹം ചെയ്യുകയും ചെയ്തതോടെ അവര്‍ ജന്മദേശമായ ഒഹിയോവില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി. സംഗീതാദ്ധ്യാപികയായി പ്രവര്‍ത്തിച്ചു. ഫ്‌ളോറ വില്യം ചാനി എന്നയാളോടൊപ്പം താമസിച്ചു. അവര്‍ നിയ മപരമായി വിവാഹിതരായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഗര്‍ഭി ണിയായ ഫ്‌ളോറയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ചാനി ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആ ആവശ്യം നിരാകരിച്ചു. ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ അയാള്‍ തയ്യാറായില്ല. നൈരാശ്യംമൂലം ഫ്‌ളോറ ആത്മ ഹത്യക്ക് ശ്രമിച്ചു. പ്രസവാനന്തരം ഫ്‌ളോറ കുഞ്ഞിനെ മുന്‍ അടിമ യായ ബിര്‍ജിനിയ പ്രെന്റിസിനെ ഏല്പിച്ചു. കുഞ്ഞിന് ജോണ്‍ എന്ന് നാമകരണം ചെയ്തു. പില്ക്കാലത്ത് ഒറ്റയ്ക്ക് ലണ്ടന്റെ മുന്നില്‍ മാതൃ രൂപമായി അവര്‍ നിറഞ്ഞുനിന്നു. 1876 ല്‍ ഫ്‌ളോറ ജോണ്‍ ലണ്ടനെ വിവാഹം കഴിച്ചു. വിവാഹാനന്തരം കുഞ്ഞായ ജോണ്‍ അമ്മയ്ക്കും വളര്‍ത്തച്ഛനുമൊപ്പമായി. അവന്‍ ജാക്ക് എന്നറിയപ്പെട്ടു. ഓക്‌ലാന്റില്‍ ആ കുടുംബം താമസമുറപ്പിച്ചു. ജാക്ക് സ്‌കൂള്‍ വിദ്യാഭ്യാസം അവിടെ വച്ച് പൂര്‍ത്തിയാക്കി. 1897 ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പഴയ പത്രത്താളില്‍നിന്നും അമ്മയുടെ ആത്മഹത്യാശ്രമം മനസ്സിലാക്കിയ ജാക്ക് ലണ്ടന്‍ യഥാര്‍ത്ഥ പിതാവിനെ തേടിപ്പിടിച്ചു. തനിക്ക് ഷണ്ഡത്വമുള്ളതിനാല്‍ ജാക്കിന്റെ യഥാര്‍ത്ഥ പിതാവ് താനല്ലെന്ന് വില്യം ചാനി അറിയിച്ചു. ഫ്‌ളോറയ്ക്ക് വേറൊരാളുമായി ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി സൂചന നല്കുകയും ചെയ്തു. നിരാ ശനായ ജാക്ക് യൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ചു. കപ്പലിലും ചണ മില്ലിലും റെയില്‍വേ പവര്‍പ്ലാന്റിലും ജോലി നോക്കി. 1897 ല്‍ തന്റെ 21-ാം വയസ്സില്‍ സ്വസഹോദരിയുടെ ഭര്‍ത്താവിനൊപ്പം സ്വര്‍ണ്ണവേട്ടയ് ക്കായി ക്ലോണ്‍ഡെക്കിലേക്ക് പോയി. ധ്രുവപ്രദേശത്തെ കഠിനമായ ജീവിതാനുഭവങ്ങള്‍ ജാക്ക് ലണ്ടനെ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചു. എഴുതിജീവിക്കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം ഓക്‌ലാന്റിലേക്ക് മടങ്ങി. ജാക്ക്‌ലണ്ടന്റെ പ്രസിദ്ധീകൃതമായ ആദ്യകഥ ഠീ വേല ാമി ീി ഠൃശമഹ ഓവര്‍ലാന്റ് മാസികയില്‍ 1898 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അഞ്ചു ഡോളറായിരുന്നു പ്രതിഫലം. എഴുത്തുനിര്‍ത്താന്‍ ആലോചിച്ചിരിക്കെ അ വേീൗമെിറ ഉലമവേ െഎന്ന കഥയ്ക്ക് 40 ഡോളര്‍ ലഭിച്ചു. പ്രിന്റിങ് രംഗത്ത് അത്ഭുതങ്ങള്‍ സംഭവിക്കുകയായിരുന്നു. പുതിയ മാസികകള്‍ പുറത്തുവരുവാന്‍ തുടങ്ങി. ജാക്ക് ലണ്ടന്‍ കഥകള്‍ ശ്രദ്ധിക്കപ്പെട്ടു. പ്രതിഫലവും ഉയര്‍ന്നു. ആത്മവിശ്വാസം വര്‍ദ്ധിച്ചു. 1903 ആദ്യം തന്നെഇമഹഹ ീള വേല ണശഹറ എന്ന നോവല്‍ ദി സാറ്റര്‍ഡേ ഈവനിങ് പോസ്റ്റ് എന്ന മാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് മാക്മില്ലന്‍ പ്രസാധകര്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഈ നോവല്‍ ജാക്ക് ലണ്ടനെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. 1900 ഏപ്രില്‍ മാസത്തില്‍ ജാക്‌ലണ്ടന്‍ എലിസബത്ത് ബെസ്സി മാഡേര്‍ണിനെ വിവാഹം കഴിച്ചു. ദീര്‍ഘകാലം ലണ്ടന്റെ സുഹൃത്തായിരുന്നു ബെസ്സി. 1904 ല്‍ വിവാഹമോചനം. 1905 ല്‍ ചാരിമാന്‍ കിട്രെഡ്ജിനെ വിവാഹം കഴിച്ചു. അവര്‍ അപൂര്‍വ്വമായ ഹൃദയ ഐക്യമുള്ളവരായിരുന്നു. ലണ്ടന്റെ തുടര്‍ന്നുള്ള രചനകളില്‍ കിട്രെഡ്ജിന്റെ സ്വാധീനമുണ്ട്. അവര്‍ ചേര്‍ന്ന് നിരവധി യാത്രകള്‍ നടത്തി. 1905 ല്‍ ആയിരം ഏക്കര്‍ വരുന്ന എസ്റ്റേറ്റ് വാങ്ങി രമ്യഹര്‍മ്മ്യം പണിതു. കൃഷിയിലും പ്രകൃതി നിരീക്ഷ ണത്തിലും ശ്രദ്ധയൂന്നി. അദ്ദേഹം രൂപം നല്കിയ പല പദ്ധതികളും പരാജയമടഞ്ഞു. ക്രമേണ മദ്യാസക്തിയില്‍ ആണ്ടു. കിഡ്‌നി സംബ ന്ധമായ അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു. 1916 നവംബര്‍ മാസം 22 ന് ജാക് ലണ്ടന്‍ അന്തരിച്ചു. അദ്ദേഹം തികഞ്ഞ ഭൗതികവാദി യായിരുന്നു. അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം 1955 ല്‍ മരണമടഞ്ഞ ഭാര്യ ചാരിമാനൊപ്പം ലണ്ടന്റെ ഭൗതികാവശിഷ്ടവും അടക്കം ചെയ്തു. പ്രശസ്തിക്കൊപ്പം വര്‍ണ്ണവിവേചനത്തിനും സാഹിത്യചോരണത്തിനും ലണ്ടന്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. അതിനെല്ലാം ഫലപ്രദമായ മറുപടിയും അദ്ദേഹം നല്കി. ഠവല ഇമഹഹ ീള വേല ണശഹറ നു പുറമെ ണവശലേ ളമിഴ, ഠവല ലെമംീഹള വേല കൃീി ഒലലഹ, ങമൃശേി ഋറലി എന്നീ നോ വലുകളും നിരവധി ചെറുകഥകളും അദ്ദേഹത്തിന്റേതായുണ്ട്. വന്യതയുടെ വിളി തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതും ശ്രദ്ധേയവുമായ രചന.

Books Published by Author