ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സ്വദേശി.
അച്ഛന്: ജനാര്ദ്ദനന് വൈദ്യര്, അമ്മ: തങ്കമ്മ.
ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്കൂള്‍, തിരുവനന്തപുരം ആര്‍ട്സ് കോളേജ്, വര്‍ക്കല എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം. 1980 മുതല്‍ മാതൃഭൂമിയില്‍ ചിത്രകാരനായിരുന്നു. ചീഫ് ആര്‍ട്ടിസ്റ്റായിരിക്കെ 2008 ല്‍ മാതൃഭൂമിയില്‍നിന്ന് പിരിഞ്ഞു. പഠനകാലത്തും പിന്നീടും രാഷ്ട്രശില്‍പ്പി ലിറ്റില്‍ മാഗസിന് നടത്തി. കേരള ലളിതകലാ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമിയിലും സാഹിത്യ അക്കാദമിയിലും മെമ്പറായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡു കമ്മിറ്റിയില്‍ ജൂറി മെമ്പര്‍. ചില മികച്ച സിനിമകളുടെ കലാസംവിധായകനായിരുന്നു. ചിത്രകലയെക്കുറിച്ചും സിനിമയെക്കുറിച്ചും ആനുകാലികങ്ങളില്‍ എഴുതുന്നു. രേഖാചിത്രകാരന് എ എസിനെക്കുറിച്ചും ചലച്ചിത്ര നിരൂപകന് കോഴിക്കോടനെക്കുറിച്ചും പുസ്തകങ്ങള്‍ എഡിറ്റുചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര പഠിക്കാത്ത ചിത്രകാരനാണ്. ഇപ്പോള്‍ കലാപൂര്‍ണ സാഹിത്യമാസികയുടെ എഡിറ്റര്‍.
ഭാര്യ: കെ വസന്തകുമാരി
മക്കള്‍: ഇന്ദുലേഖ, രോഹിണ് പ്രസാദ്
വിലാസം: കരിഷ്മ, ഹരിനഗര്‍
പൂങ്കുന്നം, തൃശൂര്‍ 680 002
ഫോണ്‍: 9447848080
Email: jrpartist@gmail.com