Skip to main content
ഹൈസ്‌കൂളില്‍ സ്‌കൂള്‍ഫൈനല്‍ വിദ്യാഭ്യാസം. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനോട് ചേര്‍ന്നുള്ള അസീസി ക്ലബ്ബില്‍നിന്ന് സംഗീതത്തിന്റെ തുടക്കം. തുടര്‍ന്ന് ആസാദ് ആര്‍ട്ട്‌സ് ക്ലബ്ബിലെ പാട്ടുകാരന്‍. 1967 ല്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് ചേക്കേറി. കുറച്ചു സിനിമകളില്‍ പാടിയെങ്കിലും 1970 ല്‍ ക്രിസ്റ്റ്യന്‍ ആര്‍ട്ട്‌സ് ആന്റ് കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ പ്രവേശിച്ചതോടെ ജീവിതം പുതിയ വഴിത്തിരിവില്‍. ശ്രീലങ്കാ പ്രക്ഷേപണ നിലയത്തിലൂടെ ഏഷ്യയിലുടനീളമുള്ള മലയാളികളുടെ പ്രിയപ്പെട്ട പ്രക്ഷേപകനായി. പിന്നണി ഗായിക ശാന്താ പി നായരുടെയും പ്രക്ഷേപകനും സാഹിത്യകാരനും തിരക്കഥാകൃത്തുമായ കെ പത്മനാഭന്‍ നായരുടെയും ഏകമകളും ഗായികയുമായ ലതയെ 1974 ല്‍ വിവാഹം ചെയ്തു. 1976 മുതല്‍ വിദേശങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങി. വോയ്‌സ് ആന്റ് വിഷന്‍ ഓഡിയോ വീഡിയോ സ്റ്റുഡിയോകളുടെ ഉടമ. മദിരാശിയില്‍ സ്ഥിരതാമസം. മകള്‍ അനുപമ രാജു തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ യു എസ് ടി ഗ്ലോബലില്‍ കോര്‍പ്പറേറ്റ് ട്രെയ്‌നര്‍. ഐ ടി ബിരുദധാരിയായ മകന്‍ ആലാപ് രാജു തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍. വിലാസം: 6, രത്‌നമ്മാള്‍ സ്ട്രീറ്റ് രങ്കരാജപുരം കോടമ്പാക്കം ചെന്നൈ 600 024