കണ്ണൂര്‍ ജില്ലയില്‍ കല്യാശേരിയില്‍ 1941 സെപ്തംബര്‍ 4 ന് ജനനം. അച്ഛന്: എം നാരായണക്കുറുപ്പ്. അമ്മ: എം പി കാര്‍ത്ത്യായിനിയമ്മ. കടത്തനാട് രാജാസ് ഹൈസ്കൂളിലും കേരള കലാമണ്ഡലത്തിലും പഠനം. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളില്‍ അദ്ധ്യാപനം.
കേരള കലാമണ്ഡലം കാര്യദര്‍ശിയായി സേവനം. കേരള സംഗീതനാടക അക്കാദമി ഉപാദ്ധ്യക്ഷന്‍, സാഹിത്യ അക്കാദമി ഭരണസമിതിയംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസ് അക്കാദമി അംഗം എന്നീ നിലകളില്‍ സേവനം.
സാഹിത്യ അക്കാദമി, അബുദാബി ശക്തി, കേരള കലാമണ്ഡലം, പി സ്മാരക ട്രസ്റ്റ് എന്നീ അവാര്‍ഡുകള്‍ ലഭിച്ചു. കവിത, നോവല്‍, പഠനം, ജീവചരിത്രം, ആട്ടക്കഥ, ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ ഇനങ്ങളിലായി അമ്പത്തഞ്ചോളം കൃതികള്‍. യൂറോപ്പിലും ദക്ഷിണപൂര്‍വ്വേഷ്യയിലും സഞ്ചരിച്ചിട്ടുണ്ട്.
ഭാര്യ : എം കോമളവല്ലി
മക്കള്‍ : കവിത, സംഗീത, ലിഖിത വിലാസം : സാകല്യം, കൊല്ലങ്കോട് പി ഒ
പാലക്കാട്.