Skip to main content

പാലോളി മുഹമ്മദ് കുട്ടി:പാലോളി ഹൈദ്രുവിന്റെയും ആച്ചുമ്മയുടെയും മകനായി 1934 ല്‍ മലപ്പുറം കോഡൂരില്‍ ജനിച്ചു. ചെമ്മങ്കടവ് ഗവ. എല്‍ പി സ്‌കൂള്‍, വെസ്റ്റ് കോഡൂര്‍ യു പി സ്‌കൂള്‍, മലപ്പുറം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഔപചാരിക വിദ്യാഭ്യാസം ഒന്‍പതാം ക്ലാസ് വരെ. കൗമാരകാലത്ത് തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി. 1951 ല്‍ പാര്‍ട്ടി അംഗമായി. മലപ്പുറം-പാലക്കാട് ജില്ലകളില്‍ ആദ്യ കാലത്ത് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1965 ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 1967, 1996, 2006 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചു. നായനാര്‍, വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭകളില്‍ അംഗമായി. ഇപ്പോള്‍ പാലക്കാട് ജില്ലയിലെ കോട്ടപ്പുറം കുലുക്കിലിയാട് താമസിക്കുന്നു. ഭാര്യ : കാട്ടിക്കുളങ്ങര ഖദീജ. മക്കള്‍ : ഹൈദരാലി, നഫീസ, ജമീല, അഷ്‌റഫ്. പി സക്കീര്‍ ഹുസൈന്‍ :പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. പി അബ്ദുല്‍ കരീമിന്റെയും ഖദീജയുടെയും മകനായി മലപ്പുറം ജില്ലയിലെ കരുവാരകുണ്ടില്‍ ജനനം. ചന്ദ്രിക ആഴ്ചപ്പതിപ്പിലും വര്‍ത്തമാനത്തിലും സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പ് പത്രാധിപസമിതി അംഗം. ബാബുക്ക (ബിച്ചാ ബാബുരാജിന്റെ ഓര്‍മ്മകള്‍), ഇതിലെ പോയത് വസന്തം (പ്രേംനസീറിനെക്കുറിച്ച് മകള്‍ ലൈലാ ബീഗത്തിന്റെ ഓര്‍മ്മകള്‍), ഫ്രെയിമുകള്‍ക്കപ്പുറം: ഒരു സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ ആത്മകഥ (സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പി ഡേവിന്റെ ആത്മകഥ), കോഴിക്കോട്: ഒരോര്‍മ്മപ്പുസ്തകം, സുകുമാര്‍ അഴീക്കോട്: ഓര്‍മ്മ അനുഭവം, അമ്മ നിലാവ്: മലയാളത്തിന്റെ മാതൃനിനവുകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ മെയില്‍ : pzakirhussain@gmail.com ഫോണ്‍ : 9809002400