Skip to main content
ഹിമാംശു ജോഷി ആധുനിക ഹിന്ദി സാഹിത്യത്തില്‍ നിറഞ്ഞു നില്ക്കുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് ശ്രീ. ഹിമാംശു ജോഷി. പത്രപ്രവര്‍ത്തനത്തിലും സാംസ്‌കാരിക പരിപാടികളിലും അനവരതം മുഴുകിക്കഴിയുന്ന ഹിമാംശു ജോഷിയുടെ തൂലിക എത്തിപ്പിടിക്കാത്ത ഒരു സാഹിത്യശാഖയുമില്ല. 1935 മേയ് നാലിന് ഉത്തരാഞ്ചലിലെ മഞ്ഞുമൂടിയ ഒരു പര്‍വ്വതഗ്രാമ പ്രദേശത്ത് ജനിച്ച ഹിമാംശു ജോഷി ഭൂമണ്ഡലത്തിലെങ്ങുമുള്ള മഞ്ഞു മൂടിയ ഇടങ്ങള്‍ തേടിയലഞ്ഞതില്‍ അത്ഭുതമില്ല. വിദ്യാഭ്യാസാനന്തരം പത്രപ്രവര്‍ത്തനത്തിലേക്കു നീങ്ങിയ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസ് ലിമിറ്റഡിന്റെ ഡല്‍ഹിയിലുള്ള സാപ്താഹിക്-ഹിന്ദുസ്ഥാന്‍ പത്രത്തില്‍ ഏകദേശം 30 വര്‍ഷത്തോളം സജീവമായി പ്രവര്‍ത്തിച്ചു. ഇതോടൊപ്പം കല്ക്കത്താ പ്രസിദ്ധീകരണമായ വാഗര്‍ദ്ധയുടെ എഡിറ്ററായി. കഴിഞ്ഞ 50 കൊല്ലമായുള്ള നിരന്തര പത്രപ്രവര്‍ത്തനത്തിനിടയില്‍ സഞ്ചരിക്കാത്ത ഇടമില്ല. തൂലിക ചലിപ്പിക്കാത്ത സാഹിത്യശാഖയുമില്ല. ശ്രീ. ഹിമാംശു ജോഷി ലോകപര്യടനം തന്നെ നടത്തി. ചിലപ്പോള്‍ വിദേശ സന്ദര്‍ശനത്തിനു പോകുന്ന ഭരണാധികാരികളോടൊപ്പമുള്ള പത്രക്കാരനായിട്ടാകാം. പരിചിതരായ വിദേശികളോടൊപ്പമുള്ള കുതൂഹലയാത്രയാകാം. ഒറ്റയ്ക്ക് ഏകാന്തപഥികനായിട്ടാകാം. അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനിക മേധാവികളോടൊപ്പമാകാം. ആ സഞ്ചാരപഥങ്ങളിലുള്ള അനുഭവങ്ങള്‍ കുറിച്ചുവയ്ക്കാനും മറന്നില്ല. അതുപോലുള്ള യാത്രയ്ക്കു മോഹമുണ്ടെങ്കിലും പലപല കാരണങ്ങളാല്‍ അതിന് സാധിക്കാത്ത അനേകര്‍ക്കു ആശ്വാസമേകുന്ന യാത്രാവിവരണങ്ങള്‍ തയ്യാറാക്കി. 'ഈ യാത്രകള്‍' വായനക്കാരെ യാത്രചെയ്യിക്കുകയാണ്. ഹിമാലയത്തിലെ 'കുമാവൂ' യാത്രയുടെ അനുഭവം, നോര്‍വേയിലെ ഉത്തരധ്രുവ പ്രദേശത്തിലൂടെയുള്ള യാത്രകളെക്കാള്‍ ഹൃദ്യമെന്നോ ഹൃദ്യമല്ലാത്തതെന്നോ പറയാന്‍ സാധിക്കില്ല. പത്രപ്രവര്‍ത്തനം, സാംസ്‌കാരിക യാത്രകള്‍ എന്നിവയോടൊപ്പം എഴുതിയ കഥകളും നോവലുകളും നാടകങ്ങളും ബാലസാഹിത്യ ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും നിരവധിയാണ്. ഉത്തര്‍പ്രദേശ് ഹിന്ദി സംസ്ഥാന്‍ പുരസ്‌കാരം, ഹിന്ദി അക്കാദമി പുരസ്‌കാരം, ബിഹാര്‍ സര്‍ക്കാര്‍ പുരസ്‌കാരം, ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി പുരസ്‌കാരം, ഉദയരാജസിങ് പുരസ്‌കാരം, ഹെന്റിക് ഇബ്‌സണ്‍ ഇന്റര്‍ നാഷണല്‍ സാഹിത്യ പുരസ്‌കാരം, അവന്തീബായി സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

Books Published by Author