Skip to main content
Harish R Namboothiripad
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ കൂത്താട്ടുകുളത്തിനടുത്ത് കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ ജനിച്ചു. കെ ആര്‍ രാമന്‍ നമ്പൂതിരിപ്പാടും നളിനി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. അഞ്ചല്‍പ്പെട്ടി എസ് എം യു പി എസ്, ആനന്ദപുരം ശ്രീ കൃഷ്ണ ഹൈസ്‌കൂള്‍, മണിമലക്കുന്ന് ഗവ. കോളേജ്, മട്ടാഞ്ചേരി തിരുമല ദേവസ്വം റ്റി റ്റി ഐ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാമമംഗലം ഹൈസ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നു. ആനുകാലികങ്ങളില്‍ കവിതകളും കഥകളും എഴുതാറുണ്ട്. കൃതികള്‍: കുഞ്ഞിക്കവിതകള്‍, പൊന്‍കണി, പുരാണകഥകള്‍, പുരാണകഥാമാല, ഇതിഹാസകഥകള്‍, മഴമുത്ത്, ശ്രീ ഭദ്രകാളിചരിതം, മാമ്പഴം, സാഹിത്യ ക്വിസ്, ആനക്കഥകള്‍, ശിവകഥാമാല, മെഗാക്വിസ്, സ്‌കൂള്‍ ക്വിസ്. ഭാര്യ : സൗമ്യ ഹരീഷ് മകന്‍ : അഭിനവ് എച്ച് നമ്പൂതിരിപ്പാട് വിലാസം : കാഞ്ഞിരപ്പിള്ളി മന, കാക്കൂര്‍ പി ഒ, കൂത്താട്ടുകുളം, എറണാകുളം Phone :0485- 2272432,9495317176 email : hariyohara@gmail.com