Skip to main content
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലുള്ള വളമംഗലം എന്ന ഗ്രാമത്തില്‍ 1946 ല്‍ ജനിച്ചു. പാട്ടം, കാവില്‍, പട്ടണക്കാട് എന്നിവിടങ്ങളില്‍ പ്രൈമറി-ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല എസ് എന്‍ കോളേജില്‍നിന്ന് ബിരുദം. ആദ്യം ജോലി ചെയ്തത് എടയാറിലെ കോമിന്‍കോ ബിനാനി സിങ്ക് കമ്പനിയില്‍. പിന്നീട് ജനയുഗം പത്രത്തിന്റെ എറണാകുളം ലേഖകനായി. അതിനുശേഷം യോഗനാദം വാരികയുടെ അസോസിയേറ്റ് എഡിറ്റര്‍. ഇപ്പോള്‍ പല മാഗസിനുകളുടെയും പുസ്തകങ്ങളുടെയും ഫോം-കണ്ടന്റ്, എഡിറ്റിങ്, ലേ ഔട്ട്, ഡിസൈന്‍ എന്നിവ ചെയ്തുകൊടുക്കുന്നു. മലയാളത്തിലെ ഒട്ടുമിക്ക വാരികകളിലും മാഗസിനുകളിലും കവിതകളും രാഷ്ട്രീയ-സാമൂഹ്യ-ദാര്‍ശനിക ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ : സോയ മക്കള്‍ : ലയ, ലയാര, ലക്ഷ്മി വിലാസം : വളമംഗലം സൗത്ത് പി ഒ ചേര്‍ത്തല. തുറവൂര്‍ - 688532 ഫോണ്‍ : 0478-2564456, 9847012088