Skip to main content
Hakim Cholayil

നിലമ്പൂര്‍ താലൂക്കിലെ മമ്പാടില്‍ ജനനം. പിതാവ്: കരുവാപ്പറമ്പന്‍ ഹൈദ്രു. മാതാവ്: പുത്തൂരം കദീജ. മമ്പാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഡോ. ഗഫൂര്‍ എം ഇ എസ് മമ്പാട് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദം. പത്തു വര്‍ഷം സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒരു സ്വകാര്യ കമ്പനിയുടെ സെക്രട്ടറിയായി ജോലി ചെയ്തു. ഇപ്പോള്‍ നാട്ടില്‍ സ്ഥിര താമസം. കോഴിക്കോട് സര്‍വകലാശാലാ ഇന്റര്‍സോണ്‍ മത്സരത്തില്‍ കഥയ്ക്ക് ഒന്നാം സമ്മാനം, സഹൃദയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. പുസ്തകങ്ങള്‍: ഫലൂജ, ഇരുള്‍ നിലവിളി (ചെറുകഥ സമാഹാരം) ഭാര്യ : സമീറ മക്കള്‍ : അഫ്താബ്, റയാന്‍ വിലാസം : റയാന്‍ നിവാസ് നടുവക്കാട് പി ഒ മമ്പാട് മലപ്പുറം ജില്ല. 676542 Email : hakkimcholayil@yahoo.com