Skip to main content
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്‌കൂളദ്ധ്യാപകനായും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ലക്ചററായും പ്രിന്‍സിപ്പാളായും ജോലി ചെയ്തു. 2008 ല്‍ പാലക്കാട് ഡയറ്റില്‍ നിയമിതനായി. ഇപ്പോള്‍ മലപ്പുറം ഡയറ്റില്‍ ഫാക്കല്‍റ്റി. കൃതികള്‍ : ശലഭജന്മം, നിഴലും നിലാവും (നോവല്‍), അവാര്‍ഡ്, മാനാഞ്ചിറ (കഥകള്‍), വിദ്യാഭ്യാസവും സംസ്‌കാരവും, ബാലസാഹിത്യത്തിന്റെ ഉദയവികാസങ്ങള്‍, മതിലുകളില്ലാത്ത വിദ്യാലയം, കുട്ടികളുടെ മഹാകവികള്‍ (പഠനം), നേതാജിയുടെ കഥ, അംബേദ്കറുടെ കഥ, ഗ്രന്ഥാലയ മഹര്‍ഷി പി എന്‍ പണിക്കര്‍ (ജീവചരിത്രം). ഏതാനും ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചു. തപസ്യ പുരസ്‌കാരം, നവസാഹിതി പുരസ്‌കാരം, ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, പായല്‍ ബുക്‌സ് പുരസ്‌കാരം എന്നിവ നേടി. ഭാര്യ : ഗീത പി മകള്‍ : അനന്യ ജി വിലാസം : ഗുരുസാഗരം രാമനാട്ടുകര പി ഒ കോഴിക്കോട് -673633

Books Published by Author