Skip to main content
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പി ടി വര്‍ക്കിയുടെയും കൊച്ചുത്രേസ്യയുടെയും മകനായി 1965 ഒക്ടോബര്‍ 26 ന് ജനിച്ചു. ചേര്‍ത്തല ടൗണ്‍ എല്‍ പി സ്‌കൂള്‍, ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍, പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല എസ് എന്‍ കോളേജ്, തേവര എസ് എച്ച് കോളേജ്, കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. കേരളാ മീഡിയഅക്കാദമിയില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ. 1992 ജൂണ്‍ ഒന്നിന് മാതൃഭൂമി ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി. ജയ്ഹിന്ദ് ടി വി, മനോരമ ന്യൂസ്, ഇന്ത്യാവിഷന്‍, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷനില്‍ പൊളിട്രിക്‌സ്, മാതൃഭൂമിയില്‍ ധിം തരികിട തോം എന്നീ വിമര്‍ശഹാസ്യ പരിപാടികളുടെയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ മലയാളത്തിലെ ആദ്യത്തെ വെബ് എക്‌സ്‌ക്ലൂസീവ് പ്രതിദിനപരിപാടിയായ 'അങ്ങനെയാണ് ഇങ്ങനെയായത്' എന്നിവയുടെയും അവതാരകനായിരുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചിത്രം വിചിത്രം അവതരിപ്പിക്കുന്നു. പ്രസംഗകല, വിറതാണ്ടിക്കു ചുറ്റും, തോറ്റ ചരിത്രം കേട്ടിട്ടില്ല എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തൊടുപുഴ മുട്ടം ഒട്ടക്കല്‍ എബ്രഹാമിന്റെയും കൊച്ചുത്രേസ്യയുടെയും മകളായ അഡ്വക്കേറ്റ് സിമിലിയാണ് ഭാര്യ. അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ശ്യാം ജി പുളിക്കന്‍, മദ്രാസ് ക്രിസ്റ്റിയന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ശാലിനി ജോര്‍ജ് എന്നിവര്‍ മക്കളാണ്. വിലാസം : പുളിക്കന്‍ സി എം സി 27/135, ചേര്‍ത്തല പി.ഒ ആലപ്പുഴ ജില്ല - 688524 ഫോണ്‍ : 8547898841