Skip to main content
Gerald Darrell

ജെറാള്‍ഡ് മാല്‍ക്കം ഡ്യൂറല്‍ ഒരു ഇംഗ്ലീഷ് പ്രകൃതിവാദിയും മൃഗശാലാ സൂക്ഷിപ്പുകാരനും പരിസ്ഥിതി സംരക്ഷകനും ഗ്രന്ഥകാരനും ടെലിവിഷന്‍ അവതാരകനുമായിരുന്നു. ജെഴ്‌സി മൃഗശാല സ്ഥാപകനും ഇദ്ദേഹമായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയിലാണ് ഏറെ അറിയപ്പെട്ടിരുന്നത്. ലോറന്‍സ് സാമുവല്‍ ഡ്യൂറലിന്റെയും ലൂസിയയുടെയും മകനായി 1925 ജനുവരി 7 ന് ഇന്ത്യയിലെ ജംഷഡ്പൂരില്‍ ജനിച്ചു. 1928 ല്‍ പിതാവിന്റെ മരണത്തോടെ ദക്ഷിണ ലണ്ടനിലേക്ക് താമസം മാറ്റി. 1951 ല്‍ ജാക്വിയെയും 1979 ല്‍ ലിയെയും വിവാഹം കഴിച്ചു. പ്രശസ്ത നോവലിസ്റ്റ് ലോറന്‍സ് ഡ്യൂറല്‍സ് സഹോദരന്‍. ആദ്യകാലത്ത് ഡ്യൂറല്‍ ഒരു അകേ്വറിയത്തില്‍ സഹായിയായും കൗതുക മൃഗങ്ങള്‍ കച്ചവടം ചെയ്യുന്നിടത്തും ജോലി ചെയ്തു. ആരോഗ്യസ്ഥിതി മോശമായത് കാരണം 1943 ല്‍ സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞില്ല. രണ്ടാം ലോകയുദ്ധശേഷം വിപ്‌സ്റ്റേട്ട് മൃഗശാലയില്‍ സൂക്ഷിപ്പുകാരനായി ജോലി ചെയ്തു. 1935 മുതല്‍ 39 വരെ ഡ്യൂറലിന്റെ കുടുംബം കൊര്‍ഫു എന്ന ഗീക് ദ്വീപിലായിരുന്നു. മൈ ഫാമിലി ആന്‍ഡ് അദര്‍ അനിമല്‍സ്, ബേര്‍ഡ്‌സ് ബീസ്റ്റ്‌സ് ആന്‍ഡ് റിലേറ്റീവ്‌സ്, ദി ഗാര്‍ഡന്‍ ഓഫ് ദി ഗോഡ്‌സ് എന്നീ പുസ്തകങ്ങളും, 'മൈ ഡോളി സള്ളി' പോലെ കുറെ കഥകളും രചിക്കുന്നതിന് പ്രേരകമായത് കോര്‍ഫുവിലെ ജീവിതമാണ്. 1958 ല്‍ അദ്ദേഹം ജെഴ്‌സി സുവോളജിക്കല്‍ പാര്‍ക്ക് (ഇപ്പോള്‍ ഡ്യൂറല്‍ വൈല്‍ഡ് ലൈഫ് പാര്‍ക്ക്) സ്ഥാപിച്ചു. 1963 ല്‍ ജെഴ്‌സി വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ട്രസ്റ്റ് ഇപ്പോള്‍ ഡ്യൂറല്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ്) ആരംഭിച്ചു. അദ്ദേഹത്തിന്റെ മൈ ഫാമിലി ആന്‍ഡ് അദര്‍ അനിമല്‍സ് ആണ് ഏറെ പ്രസിദ്ധമായ പുസ്തകം.