Skip to main content
G Sudhakaran

ആലപ്പുഴ ജില്ലയിലെ കുഗ്രാമങ്ങളില്‍ കുഗ്രാമമായിരുന്ന താമരക്കുളത്ത് ജനിച്ചു. മാവേലിക്കര താലൂക്കില്‍പ്പെട്ട വേടരപ്ലാവ് എന്നതാണ് ജന്മസ്ഥലം. അച്ഛന്‍: പി ഗോപാലക്കുറുപ്പ്. അമ്മ: എല്‍ പങ്കജാക്ഷിഅമ്മ. അതീവ ദരിദ്രകര്‍ഷകകുടുംബം. ചത്തിയറ ഗവ. എല്‍ പി സ്‌കൂള്‍, വള്ളിക്കുന്നം ഹൈസ്‌കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, ഗവ. ലാ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ് എഫ് ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ്. എസ് എഫ് ഐയുടെതന്നെ ആദ്യത്തെ അഖിലേന്ത്യാ ഭാരവാഹികളില്‍ ഒരാള്‍. വിദ്യാഭ്യാസകാലം മുതല്‍ക്കേ എഴുത്തും വായനയും പ്രസംഗവും ശീലമാക്കിയിരുന്നു. എന്നും സാമൂഹ്യനീതിയുടെ ഭാഗത്തുനിന്ന് പോരാടി. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷനേതാവ്, ആദ്യത്തെ ആലപ്പുഴ ജില്ലാകൗണ്‍സില്‍ പ്രസിഡന്റ്, പതിനഞ്ചുവര്‍ഷം കേരള സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല എന്നിവയിലെ ഭരണസമിതി അംഗം, കായംകുളം സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍, സ്ത്രീധനം നല്‍കാത്ത യുവതികളുടെ വിവാഹം നടത്താന്‍ 4% പലിശക്ക് വായ്പ നല്‍കുന്ന മാംഗല്യസൂത്രം സഹകരണസംഘത്തിന്റെ പ്രസിഡന്റ്, കായംകുളം എം എല്‍ എ, വി എസ് സര്‍ക്കാരില്‍ സഹകരണം, കയര്‍, ദേവസ്വം മന്ത്രിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അമ്പലപ്പുഴ എം എല്‍ എ. മറ്റ് കൃതികള്‍ ഉണ്ണീ മകനേ മനോഹരാ (കവിതാ സമാഹാരം) ആരാണു നീ ഈ ഒബാമ? (കവിതാ സമാഹാരം) സന്നിധാനത്തിലെ കഴുതകള്‍ (കവിതാ സമാഹാരം) കനല്‍വഴികളില്‍ കറ പുരളാതെ (ജി സുധാകരന്റെ നിയമസഭാ പ്രസംഗങ്ങള്‍) ഭാര്യ : ഡോ. ജൂബിലി നവപ്രഭ (ആലപ്പുഴ എസ് ഡി കോളേജ് സെലക്ഷന്‍ ഗ്രേഡ് അധ്യാപിക) മകന്‍ : എസ് നവനീത് (ബിസിനസ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥന്‍)

Books Published by Author