Skip to main content
G Sajan
ജനനം: 1960. അച്ഛന്‍: പരേതനായ പി എന്‍ ഗോപാലന്‍ നമ്പൂതിരി. അമ്മ: രാജം ജി നമ്പൂതിരി. വാഴൂര്‍, പഴയന്നൂര്‍, രാമപുരം, നിലമേല്‍, കിളിമാനൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം. വെള്ളായണി കാര്‍ഷിക കോളേജില്‍നിന്ന് ബിരുദമെടുത്തശേഷം ദൂരദര്‍ശനില്‍ കാര്‍ഷികരംഗം കൈകാര്യം ചെയ്യാന്‍ നിയുക്തനായി. ബാംഗ്ലൂര്‍, ഷില്ലോങ് കേന്ദ്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ മാധ്യമസാധ്യതകള്‍ ആരാഞ്ഞുകൊണ്ട് സി-ഡിറ്റില്‍ രണ്ടുവര്‍ഷം. ഇപ്പോള്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ അസി. സ്റ്റേഷന്‍ ഡയറക്ടര്‍ (പ്രോഗ്രാം ഓഫീസര്‍). വിദ്യാഭ്യാസകാലഘട്ടം മുതല്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ അംഗം. ഇപ്പോള്‍ ശാസ്ത്രഗതി പത്രാധിപസമിതി അംഗം. ഞീയലൃ േഖൗിസ-ന്റെ ആൃശഴവലേൃ വേമി മ ഠവീൗമെിറ ടൗി െ(ദിവി സൂര്യ സഹസ്രസ്യ) ഏലൃമഹറ ഊൃൃലഹഹ-ന്റെ ങ്യ എമാശഹ്യ മിറ ഛവേലൃ അിശാമഹ,െ ആര്‍തര്‍ സി ക്ലാര്‍ക്കിന്റെ ജൃീളശഹല െീള വേല എൗൗേൃല എന്നിവയുടെ സ്വതന്ത്ര പുനരാഖ്യാനം, സ്‌നേഹത്തിന്റെ ഭാഷ (ശാസ്ത്രകഥകളുടെ സമാഹാരം) എന്നിവ പ്രസിദ്ധീകൃത കൃതികള്‍. ഭാര്യ : ബിന്ദു സാജന്‍ മക്കള്‍ : ബാലു, അബു വിലാസം : 554, ഹരിതം, ദര്‍ശന്‍ നഗര്‍ പേരൂര്‍ക്കട, തിരുവനന്തപുരം E-mail : sajangopalan@gmail.com

Books Published by Author