Skip to main content
1974 ഏപ്രില്‍ 19 ന് കൊല്ലം ഇരവിപുരം വാളത്തുംഗലില്‍ ജനനം. അച്ഛന്‍: ടി ഗോപിനാഥപിള്ള. അമ്മ: സാധയമ്മ. 1995 മുതല്‍ പത്രപ്രവര്‍ത്തകന്‍. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍. പുസ്തകങ്ങള്‍: ഭൂമിശ്മശാനം, കൊടിയടയാളം, മുതലലായനി, ഐസ്, വെള്ളിമൂങ്ങ (നോവല്‍), ഇരുട്ടുപത്രാധിപര്‍, അജയന്റെ അമ്മയെ കൊന്നതാര്, ജീവിതം ഛില്‍ ഛിലേന്ന് ചിലങ്കകെട്ടി, ബീജബാങ്കിലെ പെണ്‍കുട്ടി, ഒറ്റക്കാലുള്ള പ്രേതം (കഥകള്‍), കള്ളന്‍ മണിയന്‍പിള്ളയുടെ ആത്മകഥ, കള്ളന്‍ ബാക്കിയെഴുതുന്നു (ജീവചരിത്രം), പ്രഭാകരന്‍ അപസര്‍പ്പക നോവല്‍ പരമ്പര-ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയില്‍ ഒരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച്. 2007 ലെ രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഒറ്റക്കൈയന്‍ എന്ന ചലച്ചിത്രം എഴുതി സംവിധാനം ചെയ്തു. ഇതിന് മികച്ച നവാഗത സംവിധായകനുള്ള ജേസി ഫൗണ്ടേഷന്‍ പുരസ്‌കാരം. ആശാന്‍ പ്രൈസ്, അബുദാബി ശക്തി അവാര്‍ഡ്, കുങ്കുമം നോവല്‍, കഥ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചു. വിലാസം : എസ് ബി എന്‍ - 19 എന്‍ സി സി റോഡ് പേരൂര്‍ക്കട പി ഒ തിരുവനന്തപുരം - 5.