Skip to main content
G D Nair
ജി ദാമോദരന്‍നായര്‍ എന്ന ജി ഡി നായര്‍ 1966 മുതല്‍ 1997 വരെ പയ്യന്നൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ (കണ്ടങ്കാളി) അദ്ധ്യാപകന്‍. അദ്ധ്യാപകസംഘടനാ പ്രവര്‍ത്തകന്‍. സര്‍വ്വീസില്‍ നിന്നു വിരമിക്കുമ്പോള്‍ കെ എസ് ടി എയുടെ സംസ്ഥാനകമ്മിറ്റി വൈസ്പ്രസിഡന്റ്. ലൈബ്രറികൗണ്‍സില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി, പയ്യന്നൂര്‍ നഗരസഭാചെയര്‍മാന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റംഗം, കേരളാ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികള്‍: മലബാറിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം, കേരളത്തിലെ അദ്ധ്യാപകപ്രസ്ഥാനത്തിന്റെ ഒരു ചരിത്രം (സി ഭാസ്‌കരനുമൊത്ത്), പയ്യന്നൂര്‍ ചരിത്രവും സമൂഹവും (ഡോ. ടി പവിത്രനുമൊത്ത്), പി കണ്ണന്‍നായര്‍ (ജീവചരിത്രം, ബാലസാഹിത്യം) കേരളനവോത്ഥാനം വ്യക്തികള്‍ പ്രസ്ഥാനങ്ങള്‍, കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, മണ്ണുചുവപ്പിച്ചകഥകള്‍, ഉത്തരകേരളത്തിലെ തെയ്യം കഥകള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കമ്യൂണിസ്റ്റ്പാര്‍ട്ടി ചരിത്രരചനയിലും പങ്കാളിയായി. ഭാര്യ : കെ ശാന്തമ്മ മക്കള്‍ : ശ്രീലേഖ, മനോജ്, സുനില്‍ വിലാസം : അന്നൂര്‍ പി ഒ പയ്യന്നൂര്‍, കണ്ണൂര്‍ ജില്ല