Skip to main content
ഇരിഞ്ചയം രവി

തിരുവനന്തപുരം ജില്ലയില്‍ ഇരിഞ്ചയത്ത് 1948 ല്‍ ജനിച്ചു. പിതാവ്: എസ് ഗോവിന്ദന്‍. മാതാവ്: എന്‍ കുഞ്ഞി. ടീച്ചര്‍, ടീച്ചര്‍ എജ്യൂക്കേറ്റര്‍, പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ മുപ്പത്തിയഞ്ചു വര്‍ഷത്തെ വിദ്യാഭ്യാസസേവനം. ഇരുപത്തിയഞ്ചിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: ഗവേഷണം, ഗോത്രായണം, ചിത്രഗുപ്തന്റെ കണക്കുപുസ്തകം, അച്ചിപ്പുടവ, പുരാവൃത്തം, മലയാളവ്യാകരണനിഘണ്ടു, പ്രായോഗികവ്യാകരണം, ഭാഷാഭ്യസനത്തിന് ഒരു ഭൂമിക, എഴുത്തിന്റെ വഴി, വായന, മലയാളഭാഷാബോധനം, പഠനരീതിശാസ്ത്രം, ഭാഷാസമഗ്രതാദര്‍ശനം, കുരീപ്പുഴക്കവിത-ദുഃഖസാന്ദ്രം സമരോത്സുകം, എത്രയെത്ര സാഹിത്യരൂപങ്ങള്‍, ഉപന്യാസം മുതല്‍ പ്രസംഗം വരെ, കവിത അറിയാം പഠിക്കാം, മാതൃഭാഷാപഠനം-സമീപനവും പ്രയോഗവും, വിദ്യാഭ്യാസത്തിന്റെ മനശ്ശാസ്ത്രപരമായ അടിത്തറ, വിദ്യാഭ്യാസത്തിന്റെ താത്ത്വികാടിത്തറ (വൈജ്ഞാനികം). ഭാര്യ : വി എ നളിനകുമാരി മക്കള്‍ : പാര്‍ഥന്‍ രവി, കിരണ്‍ രവി, രണരവി വിലാസം : പുഴയോരം, പരിയാരം, വേങ്കോട് പി ഒ തിരുവനന്തപുരം-695028. മൊബൈല്‍ : 9447502046

Books Published by Author