Skip to main content

കാസര്‍കോഡ് ജില്ലയിലെ പിലിക്കോട് ഗ്രാമത്തില്‍ ജനനം. പരേതരായ സി കൃഷ്ണന്‍ നായരുടെയും കെ ടി എന്‍ കാര്‍ത്യായനി അമ്മയുടെയും മകന്‍. എം എ, എം ഫില്‍, ബി എഡ് ബിരുദങ്ങള്‍.
ഇന്ത്യാറിവ്യൂ, മാതൃഭൂമി എന്നിവിടങ്ങളില്‍ കുറച്ചുകാലം ജോലി ചെയ്തു. ഇപ്പോള്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അദ്ധ്യാപകനാണ്. കേരള ചലച്ചിത്ര അക്കാദമിയുടെ 2007 ലെ പാര്‍ട്ട് ടൈം ഫെലോഷിപ്പ് ലഭിച്ചു. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളനോവലുകളുടെ പാക്കേജായ നോവല്‍ പഴമയുടെ എഡിറ്റര്‍. 
സാഹിത്യം: അധികാരവും സംസ്‌കാരവും, സംഘര്‍ഷങ്ങള്‍, ആദ്യങ്ങള്‍, ബഷീര്‍: ഒരു രാഷ്ട്രീയ വായന, പി- മായാത്ത കാല്‍പ്പാടുകള്‍ (എഡിറ്റര്‍), ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മക്കുറിപ്പുകള്‍ (പരിഭാഷ) എന്നിവ കൃതികള്‍. 
ഭാര്യ    :    ശ്രീകല 
മക്കള്‍    :    അഭിജിത്ത്, അഭിരൂപ്
വിലാസം    :    ഹൃദ്യ 
        പിലിക്കോട് പി ഒ
        കാസര്‍കോഡ് ജില്ല-671 353
ഫോണ്‍    :    9495097766, 0467-2263724