Skip to main content
 Emili Bronte

എമിലി ബ്രോണ്ടി: വടക്കന്‍ ഇംഗ്ലണ്ടില്‍, യോര്‍ക്ക് ഷെയറിലെ നോണ്‍ടണ്‍ ഗ്രാമത്തില്‍ ജനനം. പിതാവ്: അയര്‍ലണ്ടുകാരനായ പാട്രിക് ബ്രോണ്ടി, മാതാവ്: വടക്കന്‍ ഇംഗ്ലണ്ടുകാരി മരിയാ ബ്രാന്‍വെല്‍. ആറു മക്കളില്‍ 5-ാമതായി ജനിച്ച എമിലി മറ്റൊരു ഗ്രന്ഥകാരിയായ ഷാര്‍ലെറ്റ് ബ്രോണ്ടിയുടെ അനിയത്തിയായിരുന്നു. ഏറ്റവും ഇളയവളായ ആനിയും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു. കോവന്‍ ബ്രിഡ്ജിലെ 'ക്ലെര്‍ജി ഡോട്ടേഴ്‌സ്' സ്‌കൂളിലും വീട്ടിലുമായിരുന്നു വിദ്യാഭ്യാസം. രണ്ട് സഹോദരിമാരുടെ മരണശേഷം എമിലിയും സഹോദരങ്ങളും സ്വന്തം വീട്ടിലായിരുന്നു തുടര്‍ന്ന് വിദ്യാഭ്യാസം നേടിയത്. അവര്‍ക്ക് ധാരാളം പ്രസിദ്ധീകരണങ്ങള്‍ ലഭ്യമായിരുന്നു. വീട്ടില്‍ കുട്ടികള്‍ സാങ്കല്പിക ലോകങ്ങളെ (ആന്‍ഡ്രിയ, ഗോണ്ടന്‍) സംബന്ധിക്കുന്ന കഥകളും നോവലുകളും രചിക്കുന്നതില്‍ മുഴുകി. ഈ സാങ്കല്പിക പ്രദേശങ്ങളിലെയും ദ്വീപുകളിലെയും ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ആയിരുന്നു അവര്‍ വ്യാപരിച്ചിരുന്നത്. കുറച്ചുനാള്‍ എമിലി ഹലിഫാക്‌സിലെ ലാഹില്‍ സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. ആരോഗ്യം തകര്‍ന്നതിനെത്തുടര്‍ന്ന് പിന്നീട് അവര്‍ വീട്ടിലേക്കു മടങ്ങി. പിന്നീട് ഷാര്‍ലെറ്റും എമിലിയും ബ്രസല്‍സിലെ ഗേള്‍സ് അക്കാദമിയില്‍ ചേര്‍ന്ന് ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. 1844 ല്‍ എമിലി താന്‍ രചിച്ച കവിതകളെല്ലാം രണ്ടു പുസ്തകങ്ങളിലായി സമാഹരിക്കുകയും പില്ക്കാലത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. വൂതറിങ് ഹൈറ്റ്‌സ് 1847 ല്‍ ആദ്യമായി ലണ്ടനില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആനിബ്രോണ്ടിയുടെ ആഗ്നസ് ഗ്രേ ഉള്‍പ്പെടെ മൂന്നു വാല്യങ്ങളില്‍ ആദ്യരണ്ടു വാല്യങ്ങളായിട്ടാണ് അതു പ്രസിദ്ധീകരിക്കപ്പെട്ടത്. എല്ലിസ് ആന്‍ഡ് ആക്ഷന്‍ ബെല്‍ എന്നു തൂലികാനാമമാണ് അതില്‍ അവര്‍ നല്കിയിരുന്നത്. 1850 ല്‍ വുതറിങ് ഹൈറ്റ്‌സിന്റെ രണ്ടാം പതിപ്പ് ഇറക്കുമ്പോഴാണ് എമിലി ബ്രോണ്ടി തന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയത്. വൈകാതെ തന്നെ ഇത് ഇംഗ്ലീഷ് ഭാഷയിലെ ക്ലാസിക് ആയി അംഗീകരിക്കപ്പെട്ടു. അത് അറിയാന്‍ എമിലി ഇല്ലായിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ച് ഒരു വര്‍ഷമാവുമ്പോഴേക്കും അവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പി ശരത്ചന്ദ്രന്‍: ആലപ്പുഴ ജില്ലയില്‍ മുതുകുളത്ത് 1949 ല്‍ ജനിച്ചു. അച്ഛന്‍: മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകന്‍ പരമേശ്വരനുണ്ണിത്താന്‍. അമ്മ: പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ പി പത്മരാജന്റെ സഹോദരി പത്മിനി അമ്മ. എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിനിക്‌സിന്റെ ഇതിഹാസം (വിയറ്റ്‌നാമില്‍ നിന്നുള്ള കഥകള്‍), ബൊക്കാഷ്യോ കഥകള്‍, ടാഗോര്‍ കഥകള്‍, സ്പാനിഷ് ക്ലാസിക് കഥകള്‍, ഒളിത്താവളത്തിലെ കുറിപ്പുകള്‍ (ദസ്തയേവ്‌സ്‌കിയുടെ നോവല്‍), പാവങ്ങള്‍ (വിക്ടര്‍ ഹ്യൂഗോ) എന്നീ പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോര്‍ കഥകള്‍ 2009 ലും 2010 ലും സ്‌കൂള്‍വായനോത്സവത്തില്‍ വായനയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ : ശിവലത മകന്‍ : ഉണ്ണികൃഷ്ണന്‍ വിലാസം : ടി സി 29/1065, അംബാ ഗാര്‍ഡന്‍സ് പാല്‍ക്കുളങ്ങര, തിരുവനന്തപുരം. ഫോണ്‍: 9947070782