Skip to main content

തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ മുളമൂട് ആര്‍ എം പി ഭവനില്‍ മാധവന്‍പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1967 ല്‍ ജനിച്ചു. പൂവച്ചല്‍ വിശ്വജ്യോതി വോളിബോള്‍ ക്ലബ്ബിന്റെ കളിക്കാരനായിട്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 1993 മുതല്‍ വോളിബോള്‍ ജില്ലാ റഫറിയായി അസോസിയേഷന്‍ രംഗത്തെ പ്രവര്‍ത്തനം ആരംഭിച്ചു. 1996 ല്‍ സംസ്ഥാന റഫറിയായി അംഗീകരിക്കപ്പെട്ടു. 2003 ല്‍ ഗുജറാത്തിലെ രാജ്‌ഘോട്ടില്‍ നടന്ന ദേശീയ റഫറി ടെസ്റ്റില്‍ വിജയിച്ച് ദേശീയ വോളിബോള്‍ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവില്‍ നിരവധി സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളും, ടൂര്‍ണമെന്റുകളും നിയന്ത്രിച്ചിട്ടുണ്ട്. 1993 മുതല്‍ തിരുവനന്തപുരം ജില്ലാ വോളിബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും 2009 ല്‍ തിരുവനന്തപുരം ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ നിര്‍വ്വഹണസമിതി അംഗം, റഫറീസ് ബോര്‍ഡ് മെമ്പര്‍, ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സെന്റര്‍ ഫോര്‍ അഡ്‌വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (സി-ആപ്റ്റ്) വട്ടിയൂര്‍ക്കാവ് ഹെഡ് ഓഫീസ് കോംപ്ലക്‌സില്‍ റിപ്രോഗ്രാഫിക് അസിസ്റ്റന്റ് ആയി ജോലി നോക്കുന്നു.

ഭാര്യ : മല്ലിക അനില്‍
മക്കള്‍ : അനന്തു അനില്‍, അഞ്ജു അനില്‍
വിലാസം : ആര്‍ എം പി ഭവന്‍, മുളമൂട്
പൂവച്ചല്‍ പി ഒ
തിരുവനന്തപുരം - 695575
ഫോണ്‍ : 9446703905