Skip to main content

കൊല്ലം ജില്ലയിലെ ഇടമണ്ണില്‍ 1950 ല്‍ ജനനം. ഇടമണ്‍ യു പി സ്‌കൂള്‍, പുനലൂര്‍ എന്‍ എസ് വി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും തുടര്‍ന്ന് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലും വിദ്യാഭ്യാസം. പത്തനാപുരം മൗണ്ട് ടാബോര്‍ ട്രെയിനിങ് കോളേജില്‍ ബി എഡ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (1976-77) കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ അംഗമായിരുന്നു. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്നും എം എ, എം എഡ് ബിരുദങ്ങള്‍ നേടി. മൈസൂര്‍ സതേണ്‍ റീജിയണല്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും തമിഴ്‌സാഹിത്യത്തില്‍ ഡിപ്ലോമ നേടി. ഇടമണ്‍ യു പി സ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് ഇടമണ്‍ ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ചുമതലയില്‍ മൂന്നുവര്‍ഷം ജോലി ചെയ്തു. 1980-85 കാലത്ത് തെന്മല പഞ്ചായത്തു മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 മുതല്‍ കോയമ്പത്തൂര്‍ സി എം എസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി.
ഭാര്യ    :    വാസന്തി
മക്കള്‍    :    മനു, ഡോ. രശ്മി
വിലാസം    :    35, കൈരളി,
        അറിവൊളി നഗര്‍ 
        ശരവണംപട്ടി, കോയമ്പത്തൂര്‍
ഫോണ്‍    :    9843470185