Skip to main content
E V Sreedharan

തൊഴില്‍ പത്രപ്രവര്‍ത്തനം അത് തുടങ്ങിത് മദ്രാസില്‍. തിരുവനന്തപുരത്ത് കലാകൗമുദിയില്‍ മുപ്പതുകൊല്ലത്തോളം ജോലി ചെയ്തു. പിന്നീട് എം ഗോവിന്ദന്റെ പത്രാധിപത്യത്തില്‍ മദ്രാസില്‍ വച്ചുനടന്ന സമീക്ഷ രണ്ടുകൊല്ലത്തോളം തിരുവനന്തപുരത്തുനിന്നു നടത്തി. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ ന്യൂസ് എഡിറ്ററാണ്. കഥകളും നോവലുകളും ലേഖന സമാഹാരങ്ങളുമൊക്കെ യായി മുപ്പത്തഞ്ചോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള ചോമ്പാല്‍ ആണ് സ്വദേശം.