Skip to main content
കണ്ണൂരിലെ ആദി കടലായില്‍ കരേരാട്ട് മൊയ്തുവിന്റെയും ഇടപ്പകത്ത് ആയിശ്ശബിയുടെയും ഏഴാമത്തെ മകനായി ജനനം. പതിനാലു വയസ്സുമുതല്‍ പ്രവാസ ജീവിതം. ദുബായിലെ ആദ്യ ഇംഗ്ലീഷ് ദിനപത്രമായ കലീജ് ടൈംസ്, വാള്‍ട്ട് ഡിസ്‌നിയുടെ മിക്കിമാഗസിന്‍ (അറബിക്), ഗള്‍ഫ് ടുഡേ ദിനപത്രം എന്നിവയിലും വേള്‍ഡ് ട്രേഡ് എക്‌സിബിഷന്‍ കമ്പനിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിസ്തി സൂഫി സംവാദ സദസ്സില്‍ സ്ഥിരാംഗമാണ്. ഇറാനിലെയും തുര്‍ക്കിയിലെയും അജ്മീറിലെയും സമ (സംഗീത സദസ്സ്)കളില്‍ പങ്കെടുക്കാറുണ്ട്. നിരന്തരമായി യാത്ര ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. പ്രശസ്തരായ വിദേശ പത്രപ്രവര്‍ത്തകരെയും ധിഷണാശാലികളെയും മിസ്റ്റിക്കുകളെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. നോവല്‍, കഥ, പഠനങ്ങള്‍, അഭിമുഖങ്ങള്‍ എന്നീ മേഖലകളില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകമാണ് ദൈവത്തിന്റെ മണവാട്ടികള്‍.