Skip to main content
1918 ല്‍ കല്യാശ്ശേരിയില്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ബാലസംഘം, വിദ്യാര്‍ഥി ഫെഡറേഷന്‍, യുവജനസംഘം തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. കയ്യൂര്‍ കേസില്‍ പ്രതി. പിടികൊടുക്കാതെ ഒളിവില്‍ പോയി. 1940 മുതല്‍ 1946 വരെയും 1948 മുതല്‍ 1951 വരെയും അടിയന്തരാവസ്ഥക്കാലത്തും ഒളിവില്‍. 1939 ല്‍ ആറോണ്‍ മില്ലിലെ സമരത്തോടനുബന്ധിച്ച് ആദ്യമായി അറസ്റ്റിലായി. 1962 ലും 1964 ലും ജയിലില്‍ കിടന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും നാഷണല്‍ കൗണ്‍സിലിലും അംഗം. കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി. 1964 ല്‍ സി പി ഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന 32 പേരിലൊരാള്‍. സി പി ഐ (എം) രൂപംകൊണ്ടത് മുതല്‍ കേന്ദ്രക്കമ്മിറ്റി അംഗം. 2004 മേയ് 19 ന് മരിക്കുംവരെ പൊളിറ്റ് ബ്യൂറോ അംഗം. 1967-70 ല്‍ പാര്‍ലമെന്റ് അംഗം. 1980-82 ലും 1987-91 ലും 1996 - 2001 ലും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ചു. 1946-48, 1951-52, 1960-65 കാലത്ത് ദേശാഭിമാനി പത്രാധിപസമിതി അംഗം. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപ്ലവാചാര്യനായ ലെനിന്‍, കാള്‍ മാര്‍ക്‌സ്, പുരോഗമന സാഹിത്യചരിത്രാവലോകനം, മാര്‍ക്‌സിസം ഒരു മുഖവുര, കേരളം ഒരു രാഷ്ട്രീയപരീക്ഷണശാല, കേരളചരിത്രത്തിലെ ചില ഏടുകള്‍, ഓര്‍മയില്‍ ജീവിക്കുന്നവര്‍, ഗാന്ധി-നെഹ്‌റു: ഒരു പഠനം, ഒരു കമ്യൂണിസ്റ്റുകാരന്റെ കുടുംബബന്ധങ്ങള്‍, സാഹിത്യവും സംസ്‌കാരവും, ങ്യ ടൃtuഴഴഹല, വിപ്ലവാചാര്യന്‍മാര്‍, എന്റെ ചൈനാ ഡയറി, നേരെ ചൊവ്വെ, ഗോമാംസം മുതല്‍ ചന്ദനക്കുറി വരെ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.