Skip to main content
Dr. Venu Thonnakkal
തിരുവനന്തപുരത്ത് ജനിച്ചു. വേണുഗോപാല്‍ പരമേശ്വര്‍ തോന്നയ്ക്കല്‍ എന്ന് മുഴുവന്‍ പേര്. പരിസ്ഥിതി പ്രവര്‍ത്തനം, വിദ്യാര്‍ത്ഥി രാഷ്ട്രീയം, യുക്തിവാദം, സാമൂഹ്യസേവനം, നൃത്തം, നാടകം, പത്രപ്രവര്‍ത്തനം, വനയാത്രകള്‍, ഫിലിം ക്ലബ്ബ് എന്നിവയോടെ വിദ്യാഭ്യാസകാലം. സ്വന്തമായി ഒരു മാസിക നടത്തിയിരുന്നു. പ്രശസ്തനായ ശാസ്ത്രസാഹിത്യകാരന്‍ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ സയന്‍സ് ജേര്‍ണലിസം അവാര്‍ഡിന് 1994 ലും 1997 ലുമായി രണ്ടു വട്ടം അര്‍ഹനായി. ആനുകാലികങ്ങളില്‍ എഴുതിയ ശാസ്ത്രലേഖനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമാണ് അവാര്‍ഡ്. ഉറുമ്പേ ഉറുമ്പേ, ആണവനിലയങ്ങള്‍ ആര്‍ക്കുവേണ്ടി, എന്തുകൊണ്ട്, ഡോക്ടര്‍ യേശു ചികിത്സിക്കട്ടെ, സെക്‌സിന്റെ രസതന്ത്രം, കോളറാദിനങ്ങള്‍, സൂര്യനെ വെറുത്ത പെണ്‍കുട്ടി, ബ്രഹ്മാവിന്റെ ചിരി, മാനവന്റെ അമൃതേത്ത്, അമ്മയും കുഞ്ഞും, മരണത്തിന്റെ പൂക്കള്‍, അപ്പുവിനു തലകറങ്ങി, ഒരു മാമ്പഴത്തിന്റെ കഥ, ഭൂമിയുടെ അവകാശികള്‍ എന്നിവയാണ് പ്രധാനശാസ്ത്രകൃതികള്‍. ഉറുമ്പേ ഉറുമ്പേ എന്ന കൃതി 1998 ലെ സയന്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡിനര്‍ഹമായി. കൈരളി ടെലിവിഷന്‍ 'സ്പന്ദനം' ഫെയിം. ടെലിവിഷന്‍ പ്രോഗ്രാമുകളുടെ അവതാരകനും പ്രൊഡ്യൂസറുമാണ്. മുപ്പതിലധികം ഡോക്യുമെന്ററികളുടെയും ഷോര്‍ട്ട് ഫിലിമുകളുടെയും ടെലിഫിലിമുകളുടെയും സംവിധാനം നിര്‍വ്വഹിച്ചു. മാനസികാരോഗ്യത്തെക്കുറിച്ച് നിര്‍മ്മിച്ച കൂടുപോയ കുരുവികള്‍ എന്ന ഡോക്യുമെന്ററിക്ക് ഐ എം എ പ്രസിഡന്റസ് പ്രഥമ പുരസ്‌കാരം (2002), ദേശീയ ശിശുക്ഷേമസമിതിയുടെ സംസ്ഥാനതല ദൃശ്യമാധ്യമ അവാര്‍ഡ് (2006) എന്നിവ ലഭിച്ചു. ആകാശവാണിക്കായി ശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തുകയും ധാരാളം ശാസ്ത്രഡോക്യുമെന്ററികള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രരചന, ഫോട്ടോഗ്രഫി എന്നിവയാണ് ഹോബികള്‍. ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും എക്‌സിബിഷന്‍ നടത്തിയിട്ടുണ്ട്. ജേര്‍ണലിസം, ടെലിവിഷന്‍ പരിപാടികള്‍, ഡോക്യുമെന്ററി ഫിലിം മേക്കിങ്, ശാസ്ത്രഗ്രന്ഥരചന എന്നിവയുമായി ഇപ്പോള്‍ തിരുവനന്തപുരത്ത് കഴിയുന്നു. വിലാസം : പാറയംവീട് മഞ്ഞമല പോസ്റ്റ് തിരുവനന്തപുരം 695 313. ഫോണ്‍ : 0471 2429696, 9946099996, 9446033696, 9388938896