Skip to main content
പ്രശസ്തനായ ശാസ്ത്രസാഹിത്യകാരന്‍. തിരുവനന്തപുരമാണ് സ്വദേശം. വേണുഗോപാല്‍ പരമേശ്വരന്‍ തോന്നയ്ക്കല്‍ എന്നാണ് മുഴുവന്‍ പേര്. പരിസ്ഥിതി പ്രവര്‍ത്തനം, വനയാത്രകള്‍, കലാലയ രാഷ്ട്രീയം, സാമൂഹ്യ പ്രവര്‍ത്തനം, യുക്തിവാദം, നൃത്തം, നാടകം, ഫിലിം ക്ലബ്, സ്വന്തമായി മാസിക നടത്തി പത്രപ്രവര്‍ത്തനം എന്നിവയ്‌ക്കൊപ്പം വിദ്യാഭ്യാസകാലം ചെലവിട്ടു. ശാസ്ത്ര സാങ്കേതിക-പരിസ്ഥിതി കമ്മിറ്റിയുടെ സയന്‍സ് ജേര്‍ണലിസം അവാര്‍ഡിന് 1994ലും 1997ലുമായി രണ്ടുവട്ടം അര്‍ഹനായി. ആയിരത്തിലേറെ ശാസ്ത്ര ശാസ്‌ത്രേതര ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ എഴുതി. ഇരുപത്തിയഞ്ച് ശാസ്ത്രകൃതികള്‍ രചിച്ചു. കൂടാതെ ഡി സി ബുക്‌സിന്റെ സയന്‍സ് എന്‍സൈക്ലോപീഡിയ സുധാമണിയില്‍ നിന്നും അമൃതാനന്ദമയിയിലേക്ക് എന്നീ കൃതികള്‍ക്ക് ലേഖനങ്ങള്‍ നല്കി സഹകരിച്ചു. ഉറുമ്പേ ഉറുമ്പേ എന്ന കൃതി ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ 1998 ലെ സയന്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡിനര്‍ഹമായി. കൈരളി ചാനല്‍ സംപ്രേഷണം ചെയ്തിരുന്ന സ്പന്ദനം ആരോഗ്യ പരിപാടിയുടെ അവതാരകനും സംവിധായകനും പ്രൊഡ്യൂസറുമായിരുന്നു. മുപ്പതിലധികം ഡോക്കുമെന്ററികളുടെയും ഷോര്‍ട്ട് ഫിലിമുകളുടെയും ടെലി സിനിമകളുടെയും സംവിധാനം നിര്‍വ്വഹിച്ചു. മാനസികാരോഗ്യത്തെക്കുറിച്ച് നിര്‍മ്മിച്ച കൂട് പോയ കുരുവികള്‍ എന്ന ഡോക്കുമെന്ററി ഫിലിമിന് 2002 ലെ ഐ എം എ പ്രഥമ പുരസ്‌കാരം ലഭിച്ചു. നിര്‍മ്മിച്ച ടെലിവിഷന്‍ പരിപാടികളെ ആധാരമാക്കി ദേശീയ ശിശുക്ഷേമ സമിതിയുടെ സംസ്ഥാനതല ദൃശ്യമാധ്യമ അവാര്‍ഡിനര്‍ഹമായി. (2006) ആകാശവാണിക്കായി ശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തുകയും ധാരാളം ഡോക്കുമെന്ററികള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ഓയില്‍ പെയിന്റിങ്, ഫോട്ടോഗ്രാഫി, ഗാര്‍ഡനിങ് എന്നിവയാണ് ഹോബികള്‍. വരച്ച ചിത്രങ്ങളുടെയും എടുത്ത ഫോട്ടോഗ്രാഫുകളുടെയും എക്‌സിബിഷന്‍ നടത്തിയിട്ടുണ്ട്. ഗ്രന്ഥരചന പത്ര കോളം, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുമായി തിരുവനന്തപുരത്ത് കഴിയുന്നു. വിലാസം : 121, 6th Block, ems Nagar, kseb, Pattoor, Thiruvananthapuram-695035 email : drvenuthonnakkal@email.com Mobile : 9946099996, 9400989696