1947 ഡിസംബര്‍ 20 ന് കോട്ടയത്തിനടുത്ത് കുറിച്ചിയില്‍ ജനനം. പിതാവ് : പി ഐ ജോണ്‍. മാതാവ് മാര്‍ത്താ ഏനോസ്. സ്കൂള്‍ വിദ്യാഭ്യാസം കുമ്പളാംപൊയ്ക സി എം എസ് ഹൈസ്കൂളിലും കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂളിലും. ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. 1973 മുതല്‍ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപിക.
യു ജി സിയുടെ ധനസഹായത്തോടെ പ്രഹസനങ്ങള്‍ മലയാളത്തില്‍ - ഒരു വിമര്ശാത്മകപഠനം എന്ന വിഷയത്തില്‍ ഗവേഷണം നടത്തി, 1992 ല്‍ പി എച്ച് ഡി ലഭിച്ചു. 1999 ല്‍ കേരള സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ റീഡറായി ചേര്‍ന്നു. നാടകങ്ങളെ ആധാരമാക്കി ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2007 ല്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ 'ശിക്ഷാരത്തന്‍ പുരസ്കാര്‍' ലഭിച്ചു.
ഭര്‍ത്താവ് : പ്രൊഫ. പി ബേബി
മക്കള്‍ : സാജു, സാബു, സുജ
വിലാസം : AGRA22, നാലാഞ്ചിറ പി ഒ
തിരുവനന്തപുരം - 695 015