Skip to main content
Dr V V Kunjikrishnan
1948 ല്‍ കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തില്‍ ജനിച്ചു. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍നിന്ന് 1969 ല്‍ ചരിത്രത്തില്‍ ഒന്നാം ക്ലാസോടെ എം എ ബിരുദം നേടി. അവിടെ ത്തന്നെ ചരിത്രവിഭാഗത്തില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. കെ എ കേരളീയന്റെ ജീവചരിത്രം ഇംഗ്ലീഷിലും മലയാളത്തിലും കേരളീയനും കര്‍ഷകപ്രസ്ഥാനവും എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ചിന്ത പബ്ലിഷേഴ്‌സ്) മലബാറിലെ കുടിയായ്മ നിയമങ്ങളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ ഗ്രന്ഥം 1993 ല്‍ (ഡല്‍ഹി) പ്രസിദ്ധീകരിച്ചു. ത്യാഗധനനായ സുബ്രഹ്മണ്യഷേണായി, പറങ്കികളുടെ കഥ ടിപ്പുസുല്‍ത്താന്‍ (ബാലസാഹിത്യം) അപ്പുവിന്റെ അത്ഭുതലോകം (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു കൃതികള്‍. വിജ്ഞാനകൈരളി, സാംസ്‌കാരിക കേരളം, ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്, ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് എന്നിവയുടെ പ്രൊസീഡിങ്‌സില്‍ ചരിത്രസംബന്ധിയായ നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1987 ല്‍ കാലിക്കറ്റ് യൂണി വേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1997 ല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മേഖലയിലെ ഏറ്റവും നല്ല കോളേജ് അദ്ധ്യാപകനുള്ള പ്രൊഫസര്‍ എ കെ രാഘവന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചു. ബ്രണ്ണന്‍ കോളേജ്, കാസര്‍ഗോഡ് ഗവ: കോളേജ്, പട്ടാമ്പി ഗവ: സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും കാസര്‍ഗോഡ് ഗവ: കോളേജ് പ്രിന്‍സിപ്പല്‍, പട്ടാമ്പി ഗവ: സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും കാസര്‍ഗോഡ് ഗവ:കോളേജ് പ്രിന്‍സിപ്പല്‍, പട്ടാമ്പി ഗവ:സംസ്‌കൃതകോളേജില്‍ സ്‌പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 2003 ജൂലൈയില്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റികളിലെ അംഗീകൃത ഗവേഷണ ഗൈഡാണ്. ഭാര്യ : ലീല സി മക്കള്‍ : രശ്മി ജയരാജ്, രമ്യ പ്രശാന്ത്, ഐശ്വര്യാ ബിനീഷ് വിലാസം : ഐശ്വര്യാ തായിനേരി റോഡ് പയ്യന്നൂര്‍ കണ്ണൂര്‍ ജില്ല.