Skip to main content
Dr T Mathew Philip

1959 നവംബര്‍ 13 ന് പത്തനംതിട്ട ജില്ലയില്‍ തിരുവല്ലായില്‍ ജനനം. പിതാവ് ടി എം ഫിലിപ്പ് (റിട്ട. അഡീഷണല്‍ സെക്രട്ടറി), മാതാവ് തങ്കമ്മ വര്‍ക്കി (റിട്ട. ഹെഡ്മിസ്ട്രസ്). തിരുവനന്തപുരം നാലാഞ്ചിറ എല്‍ പി എസ്, പട്ടം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ്, ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളസര്‍വ്വകലാശാലയില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഗാന്ധിയന്‍ പഠനത്തില്‍ ബിരുദാനന്തര ബിരുദം. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും ഗാന്ധിയന്‍ പഠനത്തില്‍ പി എച്ച് ഡി, പബ്ലിക് റിലേഷന്‍സിലും, ജേര്‍ണലിസത്തിലും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ. സംസ്ഥാന സഹകരണ വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഹകരണ വീഥിയുടെ എഡിറ്റര്‍, പ്രസ് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015 ല്‍ സഹകരണവകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ് (ജി സി ആര്‍ ഡി) ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ആദ്യ പുസ്തകം ആഗോളീകരണവും ബദല്‍സമൂഹവും (2014). ഭാര്യ : സൂസന്‍ മാത്യു (അദ്ധ്യാപിക, സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍, തിരുവനന്തപുരം) മക്കള്‍ : വിനീത്, ചിന്നു, സംഗീത് വിലാസം : തറമച്ചേരില്‍ ബഥേല്‍ ഹില്‍ ഗാര്‍ഡന്‍സ് ലെയിന്‍, ഈസ്റ്റ് പട്ടം തിരുവനന്തപുരം - 695004