Skip to main content
Dr. T M Thomas Issac
1953 സെപ്തംബര്‍ 26 ന് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തു ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം കൊടുങ്ങല്ലൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍. ബിരുദപഠനം എറണാകുളം മഹാരാജാസ് കോളേജില്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍നിന്ന് പി എച്ച് ഡി. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ഫെലോ ആയിരുന്നു. ഇപ്പോള്‍ ഓണററി ഫെലോ. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം. സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമായും കേരളത്തിലെ ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ശില്പികളില്‍ പ്രമുഖന്‍. 2001 മുതല്‍ കേരള നിയമസഭയില്‍ മാരാരിക്കുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. Democracy at Work: A study of Dinesh Beedi Workers Co-operative (Cornell University Press), Local Democracy and Local Development: Peoples' plan Campaign in Kerala (Left Word) കൂടാതെ അമേരിക്കന്‍., Modernisation and Employment: Coir Industry in Kerala (Sage),ദാരിദ്ര്യത്തിന്റെ അര്‍ത്ഥശാസ്ത്രം, അര്‍ത്ഥശാസ്ത്രം ഹരിശ്രീ, ലോക മുതലാളിത്തക്കുഴപ്പം, ലോകബാങ്കും നാണയനിധിയും, വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍, ആഗോള പ്രതിസന്ധിയും ആഗോളവല്ക്കരണവും, ഭൂപരിഷ്‌കരണം ഇനി എന്ത്?, വ്യാജസമ്മതിയുടെ നിര്‍മ്മിതി മാധ്യമവിമര്‍ശം 2000-2009, വിരുദ്ധന്മാരുടെ രണ്ടാം വരവ്, മാറുന്ന മനസ്സുകള്‍ മാലിന്യമകലുന്ന തെരുവുകള്‍ ആലപ്പുഴ വൃത്തിയാകുമ്പോള്‍ (ചിന്ത പബ്ലിഷേഴ്‌സ്), കേരളം മണ്ണും മനുഷ്യനും, കരിയുന്ന കല്പവൃക്ഷം, കീഴടങ്ങലിന്റെ അര്‍ത്ഥശാസ്ത്രം (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്), ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും (സംസ്ഥാന ആസൂത്രണ ബോര്‍ഡ്), ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, മരുപ്പച്ചകള്‍ ഉണ്ടാകുന്നത്, സാമ്പത്തികബന്ധങ്ങള്‍ കേന്ദ്രവും കേരളവും (ഡി സി ബുക്‌സ്) എന്നിവ പ്രധാന കൃതികള്‍. കേരളം മണ്ണും മനുഷ്യനും 1989 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടി.