Skip to main content
Dr. T M Thomas Issac
ആലപ്പുഴ വടക്കനാര്യാട് ജനനം. ആര്യാട് ലൂഥറന് സ്കൂള്, ആലപ്പുഴ എസ് ഡി കോളേജ്, ചേര്ത്തല എസ് എന് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില് പഠനം. 2006-11 എല് ഡി എഫ് സര്ക്കാരില് ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി. സജീവസാമൂഹ്യ പ്രവര്ത്തകന്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പരിസ്ഥിതി കണ്വീനര് എന്നീ നിലകളില് പ്രവര്ത്തിച്ചു. ഇപ്പോള് കേന്ദ്ര നിര്വ്വാഹകസമിതി അംഗം, ശാസ്ത്രഗതി പത്രാധിപസമിതിയംഗം എന്നീ നിലകളില് പ്രവര്ത്തിക്കുന്നു. ഭാര്യ: ഡോ. അജിത, എറണാകുളം ലോ കോളേജ് അദ്ധ്യാപിക.