Skip to main content
Dr. T K Anandi

പാലക്കാട് താരാക്കാട് ഗ്രാമത്തില്‍ ജനിച്ചു. ബിരുദതലംവരെ ചെന്നൈയിലാണ് പഠിച്ചത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം. 'ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റവും അന്തര്‍ജനങ്ങളുടെ മുന്നേറ്റവും (1900-1950)' എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗത്തില്‍നിന്നും ഡോക്ടറേറ്റ് നേടി. 2001 ലെ സെന്‍സസ് അടിസ്ഥാനമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലെ 'വിമന്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റി'നു വേണ്ടി 'ഇന്റര്‍ പ്രൊഫൈല്‍ ഇന്‍ കേരള' എന്ന വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ട്. 'സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം' എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്തു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വര്‍ക്കിങ് വിമന്‍സ് ഡവലപ്‌മെന്റ് സൊസൈറ്റി'യുടെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. 2008 ലെ കേരളത്തിലെ വനിതാ നയരൂപീകരണ കമ്മിറ്റിയില്‍ അംഗമായിരുന്നു. മറ്റു കൃതികള്‍: ജനകീയ സമരത്തില്‍ മലബാറിന്റെ പെണ്‍പാതകള്‍, സ്ത്രീ സമൂഹം ശാസ്ത്രം (എഡിറ്റര്‍, ഡോ. കെ എന്‍ ഗണേശുമൊന്നിച്ച്) ജീവിതപങ്കാളി : ഡോ. കെ എന്‍ ഗണേശ് മകന്‍ : എ ജി ഗൗതം വിലാസം : 'കപിലവസ്തു', ചെനക്കല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി ഒ പിന്‍ - 673 635 ഫോണ്‍: 9495864250