Skip to main content
Dr. Sooryakanthan
പശസ്ത തമിഴ് സാഹിത്യകാരന്‍. ജനനം കോയമ്പത്തൂര്‍ പേരൂര്‍ രാമചെട്ടിപ്പാളയം. എം എ, എം എ, ബി എഡ്, എം ഫില്‍, പി എച്ച് ഡി ബിരുദങ്ങള്‍. ഇരുപത്തഞ്ചോളം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിവരുന്നു. മൂന്ന് കവിതാ സമാഹാരങ്ങള്‍, അഞ്ച് ലേഖനപരമ്പരകള്‍, പന്ത്രണ്ട് ചെറുകഥാ സമാഹാരങ്ങള്‍, പത്ത് നോവലുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതിയാര്‍, ഭാരതിദാസന്‍, മധുര കാമരാജര്‍, അണ്ണാമലൈ, ചെന്നൈ, കേരളാ, കര്‍ണാടക യൂണിവേഴ്‌സിറ്റികളില്‍ കൃതികള്‍ പാഠപുസ്തകങ്ങളാക്കിയിട്ടുണ്ട്. കൃതികള്‍ ഇംഗ്ലീഷ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കൃതികള്‍ ആധാരമാക്കി നാല്‍പ്പത് പേര്‍ എം ഫില്‍-നും പതിനഞ്ച് പേര്‍ പി എച്ച് ഡിക്കും പഠിച്ചു ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കോയമ്പത്തൂര്‍ ഗവ. ആര്‍ട്‌സ് കോളേജില്‍ തമിഴ് വിഭാഗം അസി. പ്രൊഫസറാണ്. കോയമ്പത്തൂര്‍ റെയ്ന്‍ബോ എഫ് എം-ല്‍ മയിലിറക് പ്രത്യേക വിഭാഗ അനൗണ്‍സറാണ്. അഖിലന്‍ സ്മാരക അവാര്‍ഡ്, ഇലക്കിയ ശിന്തനൈ, ഇലക്കിയ വീഥി, ലില്ലിദേവ ശിഖാമണി, തമിഴ്‌നാട് കലൈ ഇലക്കിയ പെരുമണ്‍റം, അഴകിയ നായകിഅമ്മാള്‍ സ്മാരക അവാര്‍ഡ്, ഉടുമലൈ ഇലക്കിയ പേരവൈ, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി തമിഴറിഞ്ജര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വിലാസം : 11/9, മാരപ്പ ഗൗണ്ടര്‍ സ്ട്രീറ്റ്, രാമചെട്ടിപ്പാളയം സുണ്ടക്കാമുത്തൂര്‍ പോസ്റ്റ്, കോയമ്പത്തൂര്‍-641010 ഫോണ്‍ : 09944557480, 0422 2608705 പരിഭാഷ