Skip to main content
Dr. Sheejakumari Koduvazhanoor
തിരുവനന്തപുരം ജില്ലയിലെ കൊടുവഴന്നൂരില്‍ ജനനം. അച്ഛനമ്മമാര്‍ അദ്ധ്യാപകരായ ജി രവീന്ദ്രന്‍ നായരും, പി തങ്കമണിയമ്മയും. കൊടുവഴന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, രാജാരവിവര്‍മ്മ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തിലും എജ്യൂക്കേഷനിലും ബിരുദാനന്തര ബിരുദവും എജ്യൂക്കേഷനില്‍ ഡോക്ടറേറ്റും വിദ്യാഭ്യാസമാനേജ്‌മെന്റില്‍ രണ്ട് ഡിപ്ലോമകളും നേടിയിട്ടുണ്ട്. 2006 മുതല്‍ വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചു വരുന്നു. ദൂരദര്‍ശന്‍, ആകാശവാണി എന്നിവയില്‍ ലളിതഗാനങ്ങളും ആകാശവാണിയില്‍ ഫീച്ചറുകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സസ്യങ്ങള്‍ വിശ്വാസങ്ങളില്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സംരംഭങ്ങളുമായും സാമൂഹ്യക്ഷേമസംരംഭങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം ഡയറ്റില്‍ പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് ലക്ചററായി ജോലി നോക്കുന്നു. ഭര്‍ത്താവ് : ശ്രീ. വി വേണുകുമാര്‍ മക്കള്‍ : നിതിന്‍ വേണു, നിരഞ്ജനാ വേണു വിലാസം : വൈഷ്ണവം കെ പി ആര്‍ എ 96 എല്‍ എം എസ് ജങ്ഷന്‍ ആറ്റിങ്ങല്‍ തിരുവനന്തപുരം