Skip to main content
Dr. S Sreekumari

തിരുവനന്തപുരം ജില്ലയിലെ കൊഞ്ചിറയില്‍ ജനിച്ചു. അച്ഛന്‍: ഗോപിനാഥപിള്ള, അമ്മ: സരസമ്മ. സ്‌കൂള്‍ വിദ്യാഭ്യാസശേഷം ഗവണ്‍മെന്റ് കോളേജ് നെടുമങ്ങാട്, എം ജി കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ കോളേജുകളില്‍ താല്ക്കാലിക അദ്ധ്യാപികയായി ജോലി ചെയ്തു. ഇ എം എസ് സമ്പൂര്‍ണ്ണകൃതികളുടെ ആദ്യ സഞ്ചിക മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ മലയാളവിഭാഗം ലക്ചററാണ്. ഭര്‍ത്താവ് : കെ ആര്‍ ഗോപകുമാര്‍ മക്കള്‍ : ദേവിദത്ത്, ദേവിപ്രണവ്‌