Skip to main content
1946 ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളിലും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലും ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പ്രൊ വൈസ് ചാന്‍സലര്‍, തിരുവനന്തപുരം പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചു. കേരള സര്‍വ്വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കേരള കലാമണ്ഡലം എന്നിവിടങ്ങളില്‍ ഫാക്കല്‍റ്റിയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റായിരുന്നു. തായാട്ട് അവാര്‍ഡ്, കേരള ഗവണ്‍മെന്റിന്റെ സംസ്‌കാരകേരളം പുരസ്‌കാരം, എസ് ബി ടി പുരസ്‌കാരം, ഡോ. സി പി മേനോന്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. പ്രധാന കൃതികള്‍: കവിതയുടെ ജാതകം, കവിത വെളിച്ചത്തിലേക്ക്, കവിത ഇന്ന്, വൈലോപ്പിള്ളി കവിതയും ദര്‍ശനവും, പാട്ടു പ്രസ്ഥാനം: പ്രതിരോധവും സമന്വയവും, പരിസ്ഥിതി ദര്‍ശനം മലയാള കവിതയില്‍, മലയാളം ഭാഷയും സാഹിത്യവും (സാഹിത്യ പഠനങ്ങള്‍) നിലാവിന്റെ ക്രൗര്യം, പകലിറങ്ങുമ്പോള്‍, കുട്ടികള്‍ ഉറങ്ങുന്നില്ല (കവിതാ സമാഹാരം) യൂറോപ്പില്‍ മഞ്ഞുകാലത്ത് (യാത്രാവിവരണം). ജീവിത പങ്കാളി : വി സീതമ്മാള്‍ വിലാസം : സാഹിതി 42- ശാസ്താ ഗാര്‍ഡന്‍സ്, തൈക്കാട് തിരുവനന്തപുരം-14 ഫോണ്‍ : 9447246652

Books Published by Author