Skip to main content

ഡോ. എസ് നേശമണി 1946 ല്‍ പി സുകുമാരന്റെയും കെ കെ മാധവിയുടെയും പുത്രനായി കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള അഴീക്കല്‍ എന്ന തീരദേശഗ്രാമത്തില്‍ ജനിച്ചു. 1971 ല്‍ തിരുവനന്തപുരം ആയുര്‍വ്വേദ കോളേജില്‍നിന്നും ബിരുദം നേടി. ആ വര്‍ഷംതന്നെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Central Council for Research in Indian Medicine and Homeopathy എന്ന സ്ഥാപനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 35 കൊല്ലത്തെ സ്തുത്യര്‍ഹമായ ഔദ്യോഗിക ജീവിതത്തിനു ശേഷം 2006 ല്‍ സീനിയര്‍ സയന്റിസ്റ്റ് എന്ന പദവിയിലിരിക്കെ വിരമിക്കുകയും ചെയ്തു. 2006 ല്‍ തന്നെ ഏറ്റവും നല്ല വര്‍ക്കറിനുള്ള കൗണ്‍സിലിന്റെ അവാര്‍ഡ് ലഭിക്കുകയുംചെയ്തു ആയുര്‍വ്വേദത്തെയും ആരോഗ്യത്തെയും അധികരിച്ചുള്ള 100 ല്‍പ്പരം ലേഖനങ്ങളും പ്രബന്ധങ്ങളും അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുകയും കോണ്‍ഫറന്‍സുകളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഔഷധ സസ്യങ്ങള്‍ - 1, ഔഷധ സസ്യങ്ങള്‍ - 2, സ്വസ്ഥ വൃത്തം, ആഹാരവും ആരോഗ്യവും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : കെ കെ അമ്മിണി മക്കള്‍ : ഹേമ, രൂപ, വിഷ്ണു ഫോണ്‍ : 9895973328