Skip to main content
1965 നവംബര്‍ 20 ന് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് ജനനം. പിതാവ്: പി ശിവബ്രമണി, മാതാവ്: എസ് മംഗളം. തിരുവനന്തപുരം എസ് എം വി ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം ബി ബി എസ് ബിരുദം നേടി. തുടര്‍ന്ന്, മനോരോഗ ചികിത്സാശാസ്ത്രത്തില്‍ എം ഡി, ഡി പി എം, ഡിപ്പ് എന്‍ ബി തുടങ്ങിയ ബിരുദാനന്തര ബിരുദങ്ങള്‍. ആത്മഹത്യാപ്രവണതയുള്ള മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയായിരുന്നു ബിരുദാനന്തരബിരുദ പ്രബന്ധം. 2004 ലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനോരോഗചികിത്സാ വിഭാഗത്തിലെ മികച്ച ബിരുദാനന്തര വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. ആനുകാലികങ്ങളില്‍ മനോരോഗ ചികിത്സയെ സംബന്ധിക്കുന്ന ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയ ദേശീയ സംഘടനകളില്‍ അംഗമാണ്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനോരോഗചികിത്സാ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. മെഡിക്കല്‍ കോളേജിലെ ഹോളിസ്റ്റിക് ആന്റ് സ്ട്രസ്സ് റിസര്‍ച്ച് വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നു. ഭാര്യ : ആര്യ (തിരുവനന്തപരും റീജണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ്)