Skip to main content
1982 ല്‍ ജനനം. അച്ഛന്‍: സോമശേഖരന്‍പിള്ള. അമ്മ: ഓമന. സെന്റ് മേരീസ് ഗവ: എച്ച് എസ് പാലയ്ക്കാത്തകിടി, സെന്റ് പീറ്റേഴ്‌സ് എച്ച് എസ് കുറുമ്പനാടം, കുരിശുമ്മൂട് യുവദീപ്തി കോളേജ്, എന്‍ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി, മാര്‍ സേവ്യേഴ്‌സ് മെമ്മോറിയല്‍ ട്രെയിനിങ് കോളേജ്, ചെങ്ങരൂര്‍, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'അധികാരവും പ്രതിരോധവും നാടന്‍കലകളില്‍' എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് പി എച്ച് ഡി. ഗന്ധമാദനഗിരിനിരകളില്‍, മനോവിശകലനത്തിന് ഒരാമുഖം (ഫ്രോയ്ഡിന്റെ കൃതിയുടെ പരിഭാഷ), ക്യാമ്പസ് ഭാഷയുടെ സാമൂഹികസ്വഭാവം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകന്‍. ഭാര്യ : അഞ്ജു മകന്‍ : അക്ഷയ് വിലാസം : കളിയിക്കല്‍, അമര പി ഒ, മാടപ്പള്ളി ചങ്ങനാശ്ശേരി - 686546 ഫോണ്‍ : 9496540260 Email : girisom26@gmail.com