Skip to main content
എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍ 1977 ല്‍ ജനനം. അച്ഛന്‍: എം കെ രാജന്‍, അമ്മ: ലളിത പി എസ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്ന് മലയാളം എം എ റാങ്കോടുകൂടി ജയിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്ന് എം എഫിലും (2005), ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സിനിമയും സാഹിത്യവും - അനുവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ പി എച്ച് ഡിയും (2009) നേടി. താരതമ്യ പഠന സംഘത്തിന്റെ ഗവേഷണ പ്രബന്ധത്തിനുള്ള എല്‍ വി രാമസ്വാമി അയ്യര്‍ പുരസ്‌കാരം (2005), കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യുവ എഴുത്തുകാര്‍ക്കുള്ള എന്‍ വി കൃഷ്ണവാരിയര്‍ അവാര്‍ഡ് (2008), കേരള ലളിതകലാ അക്കാദമിയുടെ ഗ്രന്ഥ രചനയ്ക്കുള്ള ഫെല്ലോഷിപ്പ് (2010), സിനിമാ ലേഖനത്തിനുള്ള അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (2010), ന്യൂഡല്‍ഹിയിലെ ഗായത്രി കലാസംഘടനയുടെ മലയാളഭാഷാ സാഹിത്യത്തിനുള്ള ഡോ. അകവൂര്‍ നാരായണന്‍ പുരസ്‌കാരം (2011) കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് (ഗഇഒഞ) സെന്ററിന്റെ ഉജഉഞഠ ഫെല്ലോഷിപ്പ് (2014) എന്നിവ നേടിയിട്ടുണ്ട്. വിമര്‍ശനത്തിന്റെ വഴികള്‍, മലയാള സിനിമാ പോസ്റ്റര്‍: സൗന്ദര്യവും രാഷ്ട്രീയവും, ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാനം എന്നിവ മറ്റു കൃതികള്‍. കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തില്‍ കോണ്‍ട്രാക്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍. ഇപ്പോള്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ഭാര്യ : ദിവ്യ വിലാസം : മാളിയേക്കല്‍, കുറുമശ്ശേരി പി ഒ എറണാകുളം 683 579 e-mail : rajeshmr6@gmail.com Phone : 9605733753