Skip to main content
തൃശൂര്‍ ഗാന്ധിനഗറില്‍ 1941 ഫെബ്രുവരി 18 ന് ജനിച്ചു. അച്ഛന്‍ പി വി നാരായണന്‍ നായര്‍, അമ്മ പി ദേവകി അമ്മ. തൃശൂര്‍ മോഡല്‍ ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, പാലക്കാട് ഗവ.വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. കേരള സര്‍വ്വകലാശാല, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ 36 വര്‍ഷം അദ്ധ്യാപകനായും ഗവേഷകനായും ജോലി ചെയ്തു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു. 2001 ല്‍ തൃശൂര്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ കോളേജില്‍നിന്നും ഡീന്‍ ആയി റിട്ടയര്‍ ചെയ്തു. മൂന്ന് ശാസ്ത്ര പുസ്തകങ്ങളും വിവിധ ശാസ്ത്ര ജേര്‍ണലുകളിലായി എഴുപത്തിമൂന്ന് ശാസ്ത്ര പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹ്യ, ശാസ്ത്രീയ വിഷയങ്ങളെ ആധാരമാക്കി വിവിധ ആനുകാലികങ്ങളിലായി നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 ല്‍ വിശ്വാസം, രാഷ്ട്രീയം, ജനാധിപത്യം എന്ന പേരില്‍ ഒരു ലേഖനസമാഹാരം പുറത്തിറക്കി. കേരള ശാസ്ത്രസാഹിത്യ പരിഷത്തില്‍ അംഗമാണ്. ഇപ്പോള്‍ പുരോഗമന കലാസാഹിത്യസംഘം തൃശൂര്‍ ജില്ലാക്കമ്മിറ്റി അംഗവും മണ്ണൂത്തി ഏരിയ കമ്മിറ്റി സെക്രട്ടറിയുമാണ്. താമസം തൃശൂരിനടുത്ത് മണ്ണൂത്തിയില്‍. ഭാര്യ : എന്‍ സുശീലാദേവി മക്കള്‍ : ഡോ. ആശ, ഡോ. പ്രീത, ഡോ. രശ്മി വിലാസം : അഭിലാഷ്,15/1803 പി ഒ നെട്ടിശ്ശേരി, തൃശൂര്‍ Email : drpvprabha1803@gmail.com