ഡോ. പി ശിവദാസന്‍
മലപ്പുറം ജില്ലയിലെ മങ്കട സ്വദേശി. 1971 ല്‍ ജനനം. അച്ഛന് ടി ഗോപിനാഥന് നായര്‍
മഞ്ചേരി എന്‍ എസ് എസ് കോളേജ്, പി ടി എം ഗവ. കോളേജ്, കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം, ഫാറൂഖ് ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം എ ക്ക് ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.
1993 മുതല്‍ 2004 വരെ വിവിധ എസ് എന്‍ കോളേജുകളില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗത്തില്‍ റീഡറാണ്. കേരളത്തിന്റെ ദേശീയ ബോധത്തിന്റെ വളര്‍ച്ചയില്‍ ബ്രഹ്മ വിദ്യാസംഘത്തിന്റെ പങ്ക്, 1880 - 1920 എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാരവാഹിയായും സെക്ഷണല്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല പോസ്റ്റ് ഗ്രാജ്വേറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ് കേരള ചരിത്രം സംഭവങ്ങളിലൂടെ, വാഗണ്‍ ട്രാജഡി: കനല്‍വഴിയിലെ കൂട്ടക്കുരുതി എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2009 ല്‍ യു ജി സിയുടെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് റിസര്‍ച്ച് അവാര്‍ഡ് ലഭിച്ചു. പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം നിരവധി ഗവേഷണപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. അസോസിയേഷന് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ(ACT) ന്റെ ഭാരവാഹിയാണ്.
ഭാര്യ : സന്ധ്യ എസ്
മകന് : അഭിമന്യൂ എസ്
Email : sivadasan@live.in
Phone : 9447101158