Skip to main content
Dr. P Muraleedharan
പരമേശ്വരന്‍ പിള്ളയുടെയും പൊന്നമ്മയുടെയും പുത്രനായി തിരുവനന്തപുരത്ത് മണക്കാട്ട് 1941 ജൂണ്‍ 30 ന് ജനനം. പഠനം എസ് എം വി സ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് കോളേജ്, ആയുര്‍വേദകോളേജ്. 1962 ല്‍ സ്വകാര്യ ചികിത്സ ആരംഭിച്ചു. 1975 ല്‍ രാഷ്ട്രീയ-പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അന്തര്‍ധാരമാസിക പത്രാധിപര്‍, ലോഹ്യാവിചാരവേദി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അംനസ്റ്റി ഇന്റര്‍നാഷണല്‍ മെമ്പര്‍. മുന്‍കൃതികള്‍: ചരിത്രം അവസാനിക്കുന്നില്ല (1991), എന്താണ് സോഷ്യലിസം (1994). ഭാര്യ : വസന്തകുമാരി മക്കള്‍ : പ്രിയ, പ്രദീപ് വിലാസം : സമത മണക്കാട് തിരുവനന്തപുരം-695 009