Skip to main content
DR. P K POKKER

കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയില്‍ ജനനം. ഓര്‍ക്കാട്ടേരി ഗവ. സെക്കന്ററി സ്‌കൂളിലും മടപ്പള്ളി ഗവ. ആര്‍ട്‌സ് ആന്റ്‌സയന്‍സ് കോളേജിലും കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി വിഭാഗത്തിലും പഠനം. ഡോ. വി സി നാരായണദാസിന്റെ കീഴില്‍ 'സര്‍ഗാത്മകതയും സ്വാതന്ത്ര്യവും മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ഗവേഷണത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി വിഭാഗം പ്രൊഫസറും തലവനും ആണ്. പ്രധാനകൃതികള്‍: ആധുനികോത്തരതയുടെ കേരളീയപരിസരം, ഇ എം എസും ആധുനികകേരളവും, കേരളീയതയുടെ വര്‍ത്തമാനം, ദറിദ: അപനിര്‍മാണത്തിന്റെ തത്വചിന്തകന്‍, അധിനിവേശവും ചെറുത്തുനില്‍പ്പും, വര്‍ണഭേദങ്ങള്‍ പാഠഭേദങ്ങള്‍, സ്വത്വരാഷ്ട്രീയം, നവമാര്‍ക്‌സിസവും പ്രച്ഛന്നമാര്‍ക്‌സിസവും, ഭാവനയും ഭാവുകത്വവും, പുരോഗമനത്തിന്റെ മാറുന്ന പരിപ്രേക്ഷ്യം, മമ്പുറം ഫസല്‍ പൂക്കോയതങ്ങള്‍ (കെ കെ എന്‍ കുറുപ്പിനൊപ്പം എഡിറ്റര്‍), ഗ്രാംഷി: ഭരണകൂടവും പൗരസമൂഹവും (എഡിറ്റര്‍), ഫ്രഡറിക് ജയിംസണ്‍: ആഗോളവല്‍ക്കരണകാലത്തെ മാര്‍ക്‌സിസം (എഡിറ്റര്‍), കമ്മനിട്ട: കവിയും കവിതയും (എഡിറ്റര്‍) Creativity and freedom: A Marxian Perspective (Sanbun Books, New Delhi).സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് ശങ്കരന്‍ അവാര്‍ഡ് ആധുനികോത്തരതയുടെ കേരളീയ പരിസരത്തിന് 1997 ല്‍ ലഭിച്ചു. കേരളസാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട് (സ്വത്വരാഷ്ട്രീയം, 2007). പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന നിര്‍വാഹക സമിതി അംഗം. തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റിലും വിവിധ സര്‍വകലാശാലകളുടെ ഡോക്ടറല്‍ കമ്മിറ്റികളിലും അംഗമാണ്. ഭാര്യ : റംല മക്കള്‍ : ദര്‍ശന സലീം, ആതിര ഷാനവാസ് വിലാസം : 'സരോവരം', നല്ലളം (പോസ്റ്റ്), കോഴിക്കോട്. E -mail : pokker.pk@gmail.com