Skip to main content
Dr. P K Narayanan
1938 ല്‍ കോട്ടയം ജില്ലയിലെ പെരുന്തുരുത്ത് (അപ്പര്‍ കുട്ടനാട്) ഗ്രാമത്തില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരം റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ദീര്‍ഘകാലം മുംബൈ ഓഫീസിലായിരുന്നു. 1996 ല്‍ കമ്മീഷണറുടെ പദവിയില്‍നിന്നും വിരമിച്ചു. 2009 വരെ മുംബൈയിലായിരുന്നു. ഇപ്പോള്‍ പാലക്കാട് താമസിക്കുന്നു. 1964 മുതല്‍ കേരളത്തില്‍ പവനനുമൊത്ത് യുക്തിവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. 'ഹിപ്‌നോരമ' എന്ന പേരില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസത്തിനെതിരെയുള്ള പരിപാടി അവതരിപ്പിച്ചു. ഡോ. എം ടി കോവൂരുമായി ചേര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായി ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. യുക്തിവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലേഖനങ്ങള്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതി. പ്രസിദ്ധീകരിച്ച കൃതികള്‍: നിദ്രയും സ്വപ്നവും, നമ്മുടെ മനസ്സ്, ഹിപ്‌നോട്ടിസം-ഒരു പാഠപുസ്തകം, വിശ്രമം ഉണര്‍വിന്, മനഃശാസ്ത്രവും അന്ധ-വിശ്വാസങ്ങളും, ഓഷോ, സ്വപ്നസഞ്ചാരിയായ മനസ്സ്, ജ്യെരവീ ടീാമശേര ടൃtuരൗേൃല ീള ങശൃമരഹല,െ ങ്യ ഢീ്യമഴല, ടൗിവെശില അിറ വേല ഊേെ. മിശ്രവിവാഹിതന്‍. ഭാര്യ : ശ്രീദേവി മകള്‍ : ശ്രീജ വിലാസം : നം. 11, ഐ ടി ഐ കോളനി കടംകോട് പാലക്കാട് - 678551