Skip to main content
Dr. P K Bhagyalekshmi

അദ്ധ്യാപിക. സ്വദേശം കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് എരപുരം. പയ്യന്നൂര്‍ കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 'ഗാന്ധിയന്‍ സ്റ്റഡീസില്‍' ബിരുദാനന്തരബിരുദം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി എച്ച് ഡി ബിരുദം എന്നിവ കരസ്ഥമാക്കി. 2007 ല്‍ മയൂരി വനിതാമാസിക ലോകമലയാളി വനിതകള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ പുരസ്‌കാരം, 2008 ലെ ദേവകി വാര്യര്‍ സ്മാരക ബാലസാഹിത്യ ചെറുകഥാ മത്സരത്തില്‍ പുരസ്‌കാരം, 2009 ല്‍ കൈരളി ബുക്‌സ് നടത്തിയ കഥാമത്സരത്തില്‍ പുരസ്‌കാരം, റസാഖ് കുറ്റിക്കകം സ്മാരക ചെറുകഥാ അവാര്‍ഡ്, 2012 ലെ എസ് ബി ടി ബാലസാഹിത്യ അവാര്‍ഡ് (ടിക്കുറോ), 2012 ലെ ദേവകി വാര്യര്‍ സ്മാരക ബാലസാഹിത്യ നോവല്‍ അവാര്‍ഡ് (ടിക്കുറോ), 2012 ല്‍ പായല്‍ ബുക്‌സിന്റെ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് (ടിക്കുറോ), മനോരമ കഥാ പുരസ്‌കാരം - 2013, അദ്ധ്യാപക കലാസാഹിത്യ സമിതി അദ്ധ്യാപക പ്രതിഭ അവാര്‍ഡ്, ഭീമാ ബാലസാഹിത്യ പുരസ്‌കാരം 2014 (ടിക്കുറോ), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ബാലസാഹിത്യ പുരസ്‌കാരം 2015 (കുഞ്ഞാറ്റയുടെ അത്ഭുതലോകം), പാല കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരം 2016 എന്നിവ ലഭിച്ചിട്ടുണ്ട്. കൃതികള്‍:- കനല്‍നോവുകള്‍ (കഥാസമാഹാരം), കടലാമക്കുഞ്ഞുങ്ങള്‍ (കവിതാ സമാഹാരം), ടിക്കുറോ, കുഞ്ഞാറ്റയുടെ അത്ഭുതലോകം (ബാലസാഹിത്യം), ഭഗത് സിങ്, രവീന്ദ്രനാഥ ടാഗോര്‍, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ് (ജീവചരിത്രം). ഫോണ്‍ : 9961720901