ഇടുക്കി ജില്ലയിലെ വാഴവരയില്‍ ജനനം. പിതാവ്: കുഞ്ഞുമോന്. മാതാവ്: പെണ്ണമ്മ. തിരസ്കൃതരുടെ രചനാഭൂപടം, പൊയ്കയില്‍ ശ്രീ കുമാരഗുരു നവോത്ഥാന ചരിത്രപാഠങ്ങള്‍, കാതല്‍: മലയാളത്തിലെ ദലിത് കവിതകള്‍ (എഡിറ്റര്‍), മലയാളത്തിലെ മതേതരകവിതകള് (എഡിറ്റര്‍: രാജേഷ് കെ എരുമേലിക്കൊപ്പം), സെലീന പ്രക്കാനം ചെങ്ങറസമരവും എന്റെ ജീവിതവും (കേട്ടെഴുത്ത് - എം ബി മനോജിനൊപ്പം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സ്വത്വരാഷ്ട്രീയം: പാഠവും പ്രശ്നവല്‍ക്കരണവും ദലിത് ആത്മകഥകള്‍ മുന്‍നിര്‍ത്തി ഒരു പഠനം' എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് പി എച്ച് ഡി ബിരുദം. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ഗവേഷണ ജേര്‍ണലുകളിലും പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.
ജീവിതപങ്കാളി : സ്മിത എസ് ദാസ്
മകന് : റിച്ചു ഓലിക്കല്‍
വിലാസം : മലയാള വിഭാഗം
മദ്രാസ് യൂണിവേഴ്സിറ്റി
മറീന ക്യാമ്പസ്
ചെന്നൈ- 600005
മൊബൈല്‍ : 09490257674
Email : santhoshok21@gmail.com